കൊച്ചി: ആഗസ്റ്റില്‍ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തിയ നാണയങ്ങളില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യൻ രൂപ.
ബംഗ്ളാദേശ് ടാക്ക കഴിഞ്ഞാല്‍ ഡോളറിനെതിരെ ഏറ്റവുമധികം മൂല്യയിടിവാണ് ഇന്ത്യൻ രൂപ നേരിട്ടത്.
ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യം കൂടിയതും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യൻ വിപണിയില്‍ നിന്ന് പിന്മാറിയതുമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയാൻ ഇടയാക്കിയത്.
കഴിഞ്ഞ വാരാന്ത്യത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 83.86ലാണ് പൂർത്തിയാക്കിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ രൂപയുടെ മൂലം ഈ വാരം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 83.97 കടന്ന് താഴേക്ക് നീങ്ങുമെന്നാണ് ഡീലർമാർ വിലയിരുത്തുന്നത്.