ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഡോളറിനെതിരെ രൂപ മൂന്നാഴ്ചയ്ക്കിടയിലെ ഉയർച്ചയിൽ

മുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് വർദ്ധനയുടെ ആശങ്കകൾ ലഘൂകരിച്ച് ഇന്ത്യൻ രൂപ ഡോളറിനെതിരെ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ 79.7550 എന്ന നിലയിലായിരുന്നു രൂപയുടെ വിനിമയ നിരക്ക്. എന്നാൽ ഇന്ന് 79.3925 എന്ന ഉയർന്ന നിലയിലേക്ക് ഉയർന്നു. ജൂലൈ 11ന് ശേഷമുള്ള ഉയർച്ചയാണ് ഇത്.

യുഎസ് ഫെഡറൽ പലിശ നിരക്ക് 100 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കുമെന്ന വിപണിയുടെ ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് 75 ബേസിസ് പോയിന്റ് വർദ്ധനവ് മാത്രമാണ് ഉണ്ടായത്. മാത്രവുമല്ല ഈ ഉയർന്ന പലിശ നിരക്ക് ദീർഘ നാൾ തുടരുകയില്ലെന്ന് യുഎസ് ഫെഡറൽ വ്യക്തമാക്കിയത് വിപണികളെ ആശ്വസിപ്പിച്ചതായി വിദഗ്ധർ പറഞ്ഞു.

ട്രഷറി ആദായത്തിൽ കുത്തനെയുള്ള പിൻവാങ്ങലിനിടെ യെനിനെതിരെ ആറാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ഡോളർ. ഇതോടെ മിക്ക ഏഷ്യൻ കറൻസികളും ഡോളറിനെതിരെ ഉയർന്നു.

ഇന്ത്യൻ ഓഹരി വിപണിയിലും ഡോളറിന്റെ തളർച്ച പ്രതിഫലിച്ചു. നേട്ടത്തിലാണ് ഇന്ന് വിപണി ഉണർന്നത്. സെൻസെക്സ് 500 പോയിൻറ് അഥവാ 0.92 ശതമാനം ഉയർന്ന് 57,300 എന്ന നിലയിൽ എത്തിയപ്പോൾ എൻഎസ്ഇ നിഫ്റ്റി 50 സൂചിക 17,100 ൽ വ്യാപാരം തുടരുന്നു.

മേഖലകളിൽ, നിഫ്റ്റി ഓട്ടോ, ഐടി, മെറ്റൽസ് എന്നിവ രു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഫാർമ സൂചിക 0.9 ശതമാനം ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.3 ശതമാനം വരെ ഉയർന്നു. ഏകദേശം 1410 ഓഹരികൾ മുന്നേറി, 360 ഓഹരികൾ ഇടിഞ്ഞു, 80 ഓഹരികൾ മാറ്റമില്ല.

സെൻസെക്‌സിൽ ബജാജ് ഫിൻസെർവ് 3 ശതമാനം ഉയർന്ന് നേട്ടത്തിൽ വ്യാപാരം തുടരുന്നു. എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐഷർ മോട്ടോഴ്‌സ്, ടൈറ്റൻ കമ്പനി എന്നിവ നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയപ്പോൾ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, സൺ ഫാർമ എന്നിവ നഷ്ടത്തിലായി.

X
Top