മുംബൈ: ഡോളറിനെതിരെ രൂപ ശക്തിപ്പെട്ടു. ബുധനാഴ്ച 8 പൈസ നേട്ടത്തിലാണ് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. ആഭ്യന്തര ഇക്വിറ്റി വിപണിയിലെ നേട്ടവും ഡോളര്‍ ദുര്‍ബലമായതും തുണയായി.
82.56 നിരക്കില്‍ വ്യാപാരം തുടങ്ങിയ രൂപ,പിന്നീട് 8 പൈസ ഉയര്‍ന്ന് 82.52 ല്‍ ക്ലോസ് ചെയ്യുകയായിരുന്നു. 82.60 നിരക്കിലായിരുന്നു ചൊവ്വാഴ്ചയിലെ ക്ലോസിംഗ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പണനയം വ്യക്തമാക്കാനിരിക്കെ നിക്ഷേപകര്‍ ജാഗ്രതയോടെയാണ് നീങ്ങിയത്.
ആറ് കറന്‍സികള്‍ക്കെതിരെ യുഎസ് കറന്‍സിയുടെ ശക്തിയളക്കുന്ന ഡോളര്‍ സൂചിക ദുര്‍ബലമായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് അവധി 0.45 ശതമാനം ഇടിവ് നേരിട്ട് ബാരലിന് 75.95 ഡോളറായി. അഭ്യന്തര ഇക്വിറ്റി വിപണിയില്‍ സെന്‍സെക്‌സ് 112.34 പോയിന്റും നിഫ്റ്റി 47.80 പോയിന്റുമാണ് ഉയര്‍ന്നത്.
സൂചികകള്‍ യഥാക്രമം 62905.22 ലെവലിലും 18646.80 ലെവലിലും ക്ലോസ് ചെയ്തു.