ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ 8 പൈസ് ദുര്‍ബലമായി. 82.05 നിരക്കില്‍ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ കറന്‍സി, സമാന നിരക്കില്‍ ക്ലോസ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച, 81.97 നിരക്കിലായിരുന്നു ക്ലോസിംഗ്.
82.07-82.04 റെയ്ഞ്ചിലാണ് വ്യാപാരം നടന്നത്. അതേസമയം ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 102.59 നിരക്കിലെത്തി. മുന്‍ ക്ലോസിംഗിനെ അപേക്ഷിച്ച് 0.20 ശതമാനം ഉയര്‍ച്ച.
ബ്രെന്റ് ക്രൂഡ് അവധി 0.69 ശതമാനം താഴ്ന്ന് 73.63 ഡോളറിലാണുള്ളത്. വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 693.28 ഡോളര്‍ അറ്റ വില്‍പന നടത്തിയിരുന്നു. വെള്ളിയാഴ്ച നിഫ്റ്റിയും സെന്‍സെക്സും യഥാക്രമം 70.45 പോയിന്റ് അഥവാ 0.36 ശതമാനവും 194.96 പോയിന്റ് അഥവാ 0.31 ശതമാനവും നഷ്ടം നേരിട്ടു.