മുംബൈ: ചൊവ്വാഴ്ച, ഡോളറിനെതിരെ രൂപ 7 പൈസ ദുര്‍ബലമായി. 81.88 നിരക്കിലായിരുന്നു ക്ലോസിംഗ്. ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനവും ആഭ്യന്തര ഇക്വിറ്റി വിപണിഇടിവുമാണ് ബാധിച്ചത്.
81.74 ല്‍ മികച്ച തുടക്കമായിരുന്നു രൂപയുടേത്. പിന്നീട് ഉയര്‍ന്ന നിരക്കായ 81.67 കണ്ടെത്തിയെങ്കിലും ഒടുവില്‍ 7 പൈസ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 81.81 നിരക്കിലായിരുന്നു തിങ്കളാഴ്ച ക്ലോസിംഗ്.
ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.12 ശതമാനം ഉയര്‍ന്ന് 101.46 നിരക്കിലെത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് 0.18 ശതമാനം കുറഞ്ഞ് 82.59 ഡോളറിലെത്തിയപ്പോള്‍ ആഭ്യന്തര ഇക്വിറ്റി വിപണി മാറ്റമില്ലാതെ തുടര്‍ന്നു.
സെന്‍സെക്‌സ് 290.7 പോയിന്റ് അഥവാ 0.04 ശതമാനം താഴ്ന്ന് 66355.71 ലെവലിലും നിഫ്റ്റി 8.25 പോയിന്റ് അഥവാ 0.04 ശതമാനമുയര്‍ന്ന് 19680.60 ലെവലിലുമാണ് ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) തിങ്കളാഴ്ച അറ്റ വില്‍പനക്കാരായിരുന്നു.
82.96 കോടി രൂപയുടെ അറ്റ നിക്ഷേപം പിന്‍വലിക്കപ്പെട്ടു.