മുംബൈ: സീരീസ് എ ഫണ്ടിംഗ് റൗണ്ടിലൂടെ 9.5 മില്യൺ ഡോളർ സമാഹരിച്ച് ഇന്ത്യൻ ഡിജിറ്റൽ വിനോദ കമ്പനിയായ റസ്ക് മീഡിയ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കമ്പനി മൊത്തം 12 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിച്ചു.
സിയോൾ ആസ്ഥാനമായുള്ള ഡയൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഓഡാസിറ്റി വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന ധന സമാഹരണത്തിൽ ഇൻഫോ എഡ്ജ് വെഞ്ചേഴ്‌സ്, മിസ്‌ട്രി വെഞ്ച്വേഴ്‌സ്, നസറ ഗെയിംസ്, നോഡ്‌വിൻ ഗെയിമിംഗ് തുടങ്ങിയ നിലവിലുള്ള നിക്ഷേപകർ പങ്കാളികളായി.
സോഷ്യൽ ചാനലുകളിലെ ഉള്ളടക്കത്തിനും ഐപികൾക്കും പേരുകേട്ടതാണ് ന്യൂഡൽഹി ആസ്ഥാനമായുള്ള റസ്ക് മീഡിയ. ഗെയിമിംഗ് വിനോദ ഇക്കോസിസ്റ്റത്തിൽ സ്റ്റാർട്ടപ്പിന് മുൻ നിര സ്ഥാനമുണ്ട്.
മുൻകാലങ്ങളിൽ, മോണ്ടെലസ് ഇന്റർനാഷണൽ, പെർഫെറ്റി വാൻ മെല്ലെ, ജൂബിലന്റ് ഫുഡ് വർക്ക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായി റസ്ക് ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ തങ്ങളുടെ ഗെയിമിംഗ് എന്റർടൈൻമെന്റ് ഐപി പ്ലേഗ്രൗണ്ടിനായി കെഎഫ്‌സി, ഐടിസി തുടങ്ങിയ ബ്രാൻഡുകളുമായും കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.