ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

റഷ്യ വീണ്ടും പെട്രോൾ, ഡീസൽ കയറ്റുമതി നിരോധിച്ചേക്കും

രിടവേളയ്ക്കു ശേഷം വീണ്ടും ഡീസൽ കയറ്റുമതി നിരോധനം റഷ്യൻ പരിഗണനയില്ലെന്നു റിപ്പോർട്ട്. വില ഇനിയും ഉയർന്നാൽ റഷ്യ ഇക്കാര്യം പരിഗണിച്ചേക്കുമെന്ന് റഷ്യൻ ദിനപത്രമായ കൊമ്മേഴ്‌സന്റ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

വിദേശത്തേക്ക് ഡീസൽ കയറ്റുമതി പൂർണമായി നിരോധിക്കുന്നതിന് ഇതുവരെ വ്യവസ്ഥകളൊന്നുമില്ലെന്ന് ഒരു പ്രാദേശിക എണ്ണക്കമ്പനിയെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 1 മുതൽ ഗ്യാസോലിൻ കയറ്റുമതിക്കുള്ള നിരോധനം സർക്കാർ പുനഃസ്ഥാപിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ക്രൂഡ് ഓയിൽ കുതിച്ചുയരുകയും, റഷ്യൻ റൂബിൾ ദുർബലമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

ആഭ്യന്തര ഇന്ധന വില സ്ഥിരപ്പെടുത്താനായി 2023 ലെ ശരത്കാലത്താണ് ഇതിനുമുമ്പ് റഷ്യ ഡീസൽ, ഗ്യാസോലിൻ എന്നിവയുടെ കയറ്റുമതി നിരോധിച്ചത്.

അന്ന് നിരോധനം നടപ്പാക്കുന്നതിന് മുമ്പ്, വിതരണ പ്രതിസന്ധി നേരിടാൻ മോട്ടോർ ഗ്യാസോലിൻ, ഡീസൽ ഇന്ധനങ്ങൾ എന്നിവയുടെ നിർബന്ധിത വിതരണ അളവ് റഷ്യ ഉയർത്തിയിരുന്നു. ഈ നിരോധനങ്ങൾ ഏതാനും ആഴ്ചകൾ മാത്രമാണു നീണ്ടുനിന്നത്.

ഈ വർഷം, മാർച്ച് 1 മുതൽ റഷ്യ ഗ്യാസോലിൻ കയറ്റുമതിയുടെ നിരോധനം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ യുക്രൈൻ ആക്രമണത്തെ തുടർന്നും, സീസണൽ അറ്റകൂറ്റപ്പണികൾ മൂലവും അടഞ്ഞുകിടന്നിരുന്ന റിഫൈനറികൾ പ്രവർത്തനം തുടങ്ങിയതോടെ ഈ നിയന്ത്രണം പിൻവലിച്ചിരുന്നു.

ഡീസൽ കയറ്റുമതി വീണ്ടും നിരോധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാർച്ച് അവസാനം റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് പറഞ്ഞിരുന്നു. കാരണം ആ സമയം ഡീസൽ വിതരണവും വിലയും സ്ഥിരമായിരുന്നു.

എന്നാൽ, അടുത്ത ആഴ്ചകളിലായി ഡീസൽ ഡിമാൻഡും വിലയും വർദ്ധിച്ചു. വില ഉയരുന്നത് തുടർന്നാൽ കയറ്റുമതി നിരോധനം സർക്കാർ പുനഃസ്ഥാപിക്കും. ഗ്യാസോലിൻ കയറ്റുമതിയുടെ കാര്യത്തിൽ, ഓഗസ്റ്റ് 1 ന് നിരോധനം പുതുക്കുമെന്ന് ഈ ആഴ്ച ആദ്യം നൊവാക് പറഞ്ഞു.

അതേസമയം ഇൻവെന്ററി ഇടിവുകൾ വീണ്ടും ആഗോള എണ്ണവിപണിയെ സമ്മർദത്തിലാക്കുന്നു. തുടർച്ചയായ ഇടിവുകൾ എണ്ണവിലലെ വീണ്ടും മുകളിലേയ്ക്കു ഉയരാൻ പ്രേരിപ്പിക്കുന്നു.

ജൂലൈ 19 ന് അവസാനിച്ച വാരത്തിൽ യുഎസ് ക്രൂഡ് ഇൻവെന്ററികളിൽ 3.7 മില്യൺ ബാരലിന്റെ ഇടിവുണ്ടായെന്നാണ് റിപ്പോർട്ട്. തുടർച്ചയായി നാലാം ആഴ്ചയാണ് ഇൻവെന്ററികൾ ഇടിയുന്നത്. ഇൻവെന്ററി ഇടിവ് തുടരുന്നത് വില കൂടാൻ കാരണമാകും.

നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 81.49 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബവരലിന് 77.43 ഡോളറുമാണ് നിലവാരം.

X
Top