മോസ്‌ക്കോ: ക്രൂഡ് ഓയില്‍ കയറ്റുമതി തീരുവ ഉയര്‍ത്താനൊരുങ്ങുകയാണ് റഷ്യ. നിരോധനം വന്നതോടെയാണ് റഷ്യ ഡിസ്‌ക്കൗണ്ട് നിരക്കില്‍ ക്രൂഡ് കയറ്റുമതി ചെയ്ത് തുടങ്ങിയത്. എന്നാല്‍ നിലവിലെ ഡിസ്‌ക്കൗണ്ടായ 25 ഡോളര്‍ 20 ഡോളറായി കുറയ്ക്കുമെന്ന് റഷ്യന്‍ ധനമന്ത്രാലയം അറിയിക്കുന്നു.
ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യന്‍ ക്രൂഡിന് ഉപരോധമേര്‍പ്പെടുത്തിയത്. തുടര്‍ന്ന് റഷ്യ ഡിസക്കൗണ്ട് നിരക്കില്‍ ക്രൂഡ് വില്‍പന തുടങ്ങി. ഇത് ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ക്ക് സഹായകരമായിരുന്നു.
ആഭ്യന്തര ഉപഭോഗത്തിന്റെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന എന്നിവ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങാനാരംഭിച്ചു. ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന രാഷ്ട്രങ്ങളില്‍ മുന്നിലെത്താനും ഇതുവഴി റഷ്യക്കായി. ഇറാന്‍, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളെയാണ് റഷ്യ മറികടന്നത്.
ബാരലിന് 60 ഡോളറാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യന്‍ ക്രൂഡിന് വില നിശ്ചയിച്ചിരിക്കുന്നത്.കയറ്റുമതി തീരുവ ഉയര്‍ത്തുന്നതോടെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ക്രൂഡിന് കൂടുതല്‍ വില നല്‍കേണ്ടി വരും.