ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റഷ്യന്‍ ബാങ്കുകള്‍ നിക്ഷേപകരായി ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്

മുംബൈ: റഷ്യയിലെ വന്‍കിട ബാങ്കുകള്‍ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരായി ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് എത്തുമെന്ന് സൂചന. ചില റഷ്യന്‍ ബാങ്കിങ് ഇതര അസറ്റ് മാനേജര്‍മാരും സെബിയില്‍ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരായി ഇപ്പോള്‍ തന്നെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യുദ്ധം തുടങ്ങി രണ്ടു വര്‍ഷം പിന്നിട്ടിട്ടും റഷ്യ ഒറ്റക്ക് പൊരുതി ഒരു കൂസലും ഇല്ലാതെ തുടരുകയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങി ഉടന്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ മുതല്‍ പല രാജ്യങ്ങളും പല തരത്തിലുള്ള ഉപരോധങ്ങളും റഷ്യക്ക് മേല്‍ ചുമത്തിയിരുന്നെങ്കിലും അതൊന്നും റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിച്ചിട്ടില്ല.

എനര്‍ജി, ഫിനാന്‍സ്, ഡിഫെന്‍സ്, ലോജിസ്റ്റിക്‌സ്, ഏവിയേഷന്‍ തുടങ്ങി പല മേഖലകളിലും റഷ്യക്ക് മേല്‍ ഉപരോധം ഉണ്ടെങ്കിലും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെക്കാളും യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയെക്കാളും റഷ്യന്‍ സമ്പദ് വ്യവസ്ഥ 2023ല്‍ വളര്‍ച്ച നേടി.

റഷ്യ യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതില്‍ പിന്നെ രാജ്യങ്ങള്‍ ഇരുചേരികളിലുമായി നിലയുറപ്പിച്ചെങ്കിലും, ഇന്ത്യ അവിടെയുമില്ല ഇവിടെയുമില്ല എന്ന ചേരിചേരാ നയം തന്നെയാണ് ആദ്യം മുതല്‍ക്കേ കൈകൊണ്ടത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിയില്‍ ഒരു വിട്ടുവീഴ്ചക്കും ഇന്ത്യ തയാറല്ല. യുദ്ധം തുടങ്ങിയതില്‍ പിന്നെ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ഇന്ത്യ കൂട്ടിയിട്ടുണ്ട്. അതുമാത്രമല്ല പല സാധനങ്ങളുടേയും ഇറക്കുമതി ഇപ്പോള്‍ കൂട്ടിയിരിക്കുകയുമാണ്.

സൂര്യകാന്തി എണ്ണ, വളം, വെള്ളി, പ്രിന്റ് ചെയ്ത പുസ്തകങ്ങള്‍, മല്ലി, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ എല്ലാം ഇറക്കുമതിയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായി. യുദ്ധം തുടങ്ങിയതില്‍ പിന്നെ യുക്രയ്‌നില്‍ നിന്നും കിട്ടാത്തതെല്ലാം ഇന്ത്യ റഷ്യയില്‍ നിന്നു നന്നായി ഇറക്കുമതി ചെയ്തു എന്ന് സാരം.

യുദ്ധം തുടങ്ങിയതില്‍ പിന്നെ പല രാജ്യങ്ങളിലും അത്യാവശ്യ വസ്തുക്കള്‍ പോലും ലഭിക്കാതാകുകയും, വില കുത്തനെ കൂടുകയും ചെയ്തപ്പോള്‍, വലിയ പ്രശ്‌നങ്ങളില്ലാതെ പിടിച്ചു നില്‍ക്കാനായത് ഇന്ത്യക്കാണ്.

ആഗോള എണ്ണ വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്നു അസംസ്‌കൃത എണ്ണ ലഭിച്ചു തുടങ്ങിയതാണ് ഇന്ത്യക്ക് നേട്ടമായത്. ഇതോടെ അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ തങ്ങളുടെ സ്ഥാനം ഉയര്‍ത്തി.

2021നെ അപേക്ഷിച്ച് 2022ല്‍ ഇന്ത്യയുടെ എണ്ണ കയറ്റുമതിയില്‍ കുത്തനെ വര്‍ധനവുണ്ടായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ ഏപ്രിലില്‍ 40 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം എണ്ണ ഉല്‍പ്പാദനം വെട്ടികുറച്ചതും റഷ്യക്ക് സഹായകരമായി എന്ന വിശകലനങ്ങളുണ്ട്. റഷ്യക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞിട്ടുണ്ടെങ്കിലും, ഇന്ത്യയും ചൈനയും അത് മറികടക്കുന്ന രീതിയില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കൂട്ടിയിരിക്കുകയാണ്.

X
Top