സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇന്ത്യയിലേക്കുള്ള റഷ്യൻ ഇന്ധന ഇറക്കുമതി കുതിക്കുന്നു

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതിയിൽ വൻ വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാനമാസമായ മാർച്ചിൽ പ്രതിദിനം 1.64 മില്യൺ ബാരലുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ഇന്ധനം ഇറക്കുമതി നടത്തുന്ന ഏക സപ്ലയർ എന്ന നിലയിലേക്കാണ് റഷ്യ മാറിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പരമ്പരാഗതമായി ഏറ്റവും കൂടുതൽ ഇന്ധനം വിതരണം ചെയ്തിരുന്ന ഇറാഖിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഇരട്ടിയാണിത്.

തുടർച്ചയായ ആറാം മാസവും, ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ മൂന്നിൽ ഒരു ഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങിയതെന്നാണ് റിപ്പോർട്ട്.

റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ, എണ്ണശുദ്ധീകരണ ശാലകളിൽ എത്തിച്ച് പെട്രോളും, ഡീസലുമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

റഷ്യയിൽ നിന്ന് ഡിസ്കൗണ്ട് നിരക്കിൽ വൻതോതിൽ ലഭിക്കുന്ന ഇന്ധനം വ്യാവസായിക ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളാക്കി മാറ്റും.

റഷ്യ-യുക്രൈൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ ആകെ ഇന്ധന ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് കുറവായിരുന്നു. ഒരു ശതമാനത്തിൽ താഴെ മാത്രം റഷ്യൻ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.

2022 ഫെബ്രുവരിയിൽ റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതോടെ ഇന്ത്യയുടെ ഓയിൽ ഇറക്കുമതി വർധിച്ചു. ഇക്കഴിഞ്ഞ മാർച്ചിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ ഇന്ധന ഇറക്കുമതിയുടെ 34% റഷ്യയിൽ നിന്നാണ്.

ഇറാഖിൽ നിന്ന് ഇന്ത്യ വാങ്ങിയരുന്ന ഇന്ധനത്തേക്കാൾ ഇരട്ടിയാണ് (പ്രതിദിനം 0.82 മില്യൺ ബാരലുകൾ) റഷ്യയിൽ നിന്ന് ഇന്ത്യ മാർച്ചിൽ വാങ്ങിയത്. 2017-18 കാലഘട്ടം മുതൽ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ഇന്ധനം നൽകിക്കൊണ്ടിരിക്കുന്നത് ഇറാഖായിരുന്നു.

സൗദി അറേബ്യയാണ് ഇന്ത്യയ്ക്ക് കൂടുതൽ ഇന്ധനം നൽകുന്ന രണ്ടാമത്തെ രാജ്യം. മാർച്ചിൽ 986,288 ബാരലുകളാണ് പ്രതിദിനം സപ്ലൈ ചെയ്തത്. പ്രതിദിനം, 821,952 ബാരലുകൾ സപ്ലൈ ചെയ്ത ഇറാഖാണ് ഈ കാലയളവിൽ മൂന്നാം സ്ഥാനത്ത്.

യുഎസ്, ചൈന എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന റഷ്യൻ ഇന്ധനത്തിന് യൂറോപ്യൻ രാജ്യങ്ങളടക്കം നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ റഷ്യൻ ഇന്ധനം വാങ്ങാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ടു പോവുകയായിരുന്നു.

ഡിസ്കൗണ്ട് നിരക്കിലാണ് വൻതോതിൽ റഷ്യൻ ഇന്ധനം രാജ്യത്ത് ഇറക്കുമതി നടത്തുന്നത്.

X
Top