
മോസ്കോ: റഷ്യയില്‍ നിന്ന് യുക്രൈൻ വഴി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് വിതരണം നിർത്തലാകുന്നു. റഷ്യയില്‍ നിന്ന് യൂറോപ്യൻ യൂണിയനിലേക്ക് വാതകം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാർ പുതുക്കേണ്ടതില്ലെന്നാണ് യുക്രൈൻ എടുത്ത നിലപാട്.
റഷ്യയുമായുണ്ടായിരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് യുക്രൈന്റെ തീരുമാനം. അതിനാല്‍ യുക്രൈൻ വഴി യൂറോപ്യൻ യൂണിയനിലേക്കുള്ള വാതക ഗതാഗതം അവസാനിക്കും.
യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തെ ഇത് ബാധിക്കുമെന്നാണ് റഷ്യ അറിയിക്കുന്നത്. പോളണ്ട് അടക്കമുള്ള യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങള്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം സ്ലോവാക്യ വിമർശനവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ഈ തീരുമാനത്തെ ചരിത്രപരമെന്നാണ് യുക്രൈനിലെ ഊർജമന്ത്രി വിശേഷിപ്പിച്ചത്. നേരത്തേ യുക്രൈൻ ഇത്തരത്തില്‍ തീരുമാനമെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
1991 മുതലാണ് റഷ്യൻ വാതകം യൂറോപ്പിലേക്ക് പ്രവഹിക്കാനാരംഭിച്ചത്.
യുക്രൈനിലെ പൈപ്പ്ലൈനുകള്‍ വഴിയാണ് ഇത് നടന്നിരുന്നത്. ഈ ഗ്യാസ് വിതരണത്തിലൂടെ ഇരു രാജ്യങ്ങളും സാമ്ബത്തികമായി നേട്ടമുണ്ടാക്കിയിരുന്നു.
ഗ്യാസ് കച്ചവടം വഴി റഷ്യക്ക് പണം ലഭിക്കുമ്ബോള്‍ വാതക ഗതാഗതത്തിന്റെ ഫീസാണ് യുക്രൈന് ലഭിച്ചിരുന്നത്.