ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

യുദ്ധമുണ്ടായിട്ടും റഷ്യ കൂടുതല്‍ സമ്പന്നമായി; യുഎസിന് നഷ്ടം 6 ട്രില്യണ്‍ ഡോളര്‍, സമ്പത്ത് വര്‍ദ്ധിപ്പിച്ച രാഷ്ട്രങ്ങളില്‍ ഇന്ത്യയും

ബേണ്‍:ഉക്രെയ്‌നുമായുള്ള യുദ്ധം തുടരുമ്പോഴും റഷ്യക്കാര്‍ കഴിഞ്ഞ വര്‍ഷം 600 ബില്യണ്‍ ഡോളര്‍ സമ്പന്നരായി. അതേസമയം യുഎസിനും യൂറോപ്പിനും ട്രില്യണ്‍ കണക്കിന് ഡോളര്‍ നഷ്ടപ്പെട്ടു.സ്വിസ് ബാങ്കിംഗ് ഭീമനായ യുബിഎസിന്റെ വാര്‍ഷിക ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ടിലാണിക്കാര്യമുള്ളത്.

റഷ്യയെ കൂടാതെ മെക്‌സിക്കോ (655 ബില്യണ്‍ ഡോളര്‍), ഇന്ത്യ (675 ബില്യണ്‍ ഡോളര്‍), ബ്രസീല്‍ (1.1 ട്രില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങളാണ് സമ്പത്ത് വര്‍ദ്ധിപ്പിച്ചതില്‍ മുന്‍നിരയിലുള്ളത്.റഷ്യന്‍ കോടീശ്വരന്മാരുടെ എണ്ണം ഏകദേശം 56,000 വര്‍ദ്ധിച്ച് 408000 ആയപ്പോള്‍ അമേരിക്കയില്‍ കോടീശ്വരന്മാരുടെ എണ്ണം ഒരു ദശലക്ഷം കുറഞ്ഞു.എങ്കിലും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളില്‍ 50 ശതമാനത്തിലധികം ഇപ്പോഴും യുഎസിലാണ്.

അള്‍ട്രാ-ഹൈ-നെറ്റ് മൂല്യമുള്ള റഷ്യക്കാര്‍(അതായത് 50 ദശലക്ഷം ഡോളറിലധികം മൂല്യമുള്ള ആളുകള്‍) ഏകദേശം 4,500 എണ്ണമായാണ് വര്ദ്ധിച്ചത്. റഷ്യന്‍ സമ്പത്ത് വര്‍ദ്ധനവിന് പിന്നിലെ പ്രധാന ഘടകം എണ്ണ വില വര്‍ദ്ധനവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചരക്ക് കയറ്റുമതിയും നേട്ടങ്ങള്‍ സമ്മാനിച്ചു.

ബെഞ്ച്മാര്‍ക്ക് യുറല്‍സ് ക്രൂഡിന്റെ ബാരല്‍ വില കഴിഞ്ഞ വര്‍ഷം ഏകദേശം 7 ഡോളറാണ് ഉയര്‍ന്നത്. അസംസ്‌കൃത എണ്ണയുടെയും രാസവളത്തിന്റെയും ഇറക്കുമതി കാരണം 2024 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂലൈ കാലയളവില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യന്‍ ഇറക്കുമതി ഇരട്ടിയായിരുന്നു. അതായത് ഏകദേശം 20.45 ബില്യണ്‍ ഡോളര്‍.

അതേസമയം യുഎസിന് കഴിഞ്ഞ വര്‍ഷം മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ സമ്പത്ത് നഷ്ടപ്പെട്ടു. 5.9 ട്രില്യണ്‍ ഡോളര്‍ കുറവ്. വടക്കേ അമേരിക്കയും യൂറോപ്പും 10.9 ട്രില്യണ്‍ ഡോളറാണ് ദരിദ്രമായത്. ജപ്പാന്‍ (2.5 ട്രില്യണ്‍ ഡോളര്‍), ചൈന (1.5 ട്രില്യണ്‍ ഡോളര്‍), കാനഡ (1.2 ട്രില്യണ്‍ ഡോളര്‍), ഓസ്‌ട്രേലിയ (1 ട്രില്യണ്‍ ഡോളര്‍) എന്നിവയാണ് സമ്പത്ത് കൂടുതല്‍ നഷ്ടപ്പെട്ട മറ്റ് രാഷ്ട്രങ്ങള്‍.

X
Top