ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ആർവിഎൻഎല്ലിന് ഹൈവേ നിർമ്മാണത്തിനുള്ള കരാർ ലഭിച്ചു

മുംബൈ: ആന്ധ്രാപ്രദേശിൽ 4 വരി ഹൈവേയുടെ നിർമ്മാണത്തിനുള്ള കരാർ ഏറ്റെടുത്തതായി റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL) അറിയിച്ചു. കമ്പനിയുടെ ഈ അറിയിപ്പിനെത്തുടർന്ന് ആർവിഎൻഎൽ ഓഹരികൾ 1.06 ശതമാനം ഉയർന്ന് 33.30 രൂപയിലെത്തി.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യിൽ നിന്ന് സമർലക്കോട്ട മുതൽ അച്ചംപേട്ട ജംഗ്ഷൻ വരെയുള്ള 4 വരി ഹൈവേയുടെ നിർമ്മാണത്തിനുള്ള കരാർ ലഭിച്ചതായും. ഇപിസി (എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) അടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കുമെന്നും ആർവിഎൻഎൽ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 408 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.

റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കാറ്റഗറി-1 മിനി-രത്ന സിപിഎസ്ഇയാണ് ആർവിഎൻഎൽ. കമ്പനി പ്രോജക്ടിന്റെ ആസൂത്രണം മുതൽ കമ്മീഷൻ ചെയ്യൽ വരെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ഇവ നടപ്പിലാക്കുന്നതിനായി നിർദ്ദിഷ്ട എസ്പിവികൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ അറ്റാദായം 28.16 ശതമാനം ഉയർന്ന് 297.67 കോടി രൂപയിലെത്തിയിരുന്നു.

X
Top