ന്യൂഡല്‍ഹി: റെയില്‍വേ രംഗത്ത് വന്‍ തുക ചെലവഴിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതുകൊണ്ടുതന്നെ റെയില്‍ വികാസ് നിഗം ഓഹരിയില്‍ നിക്ഷേപകര്‍ പ്രതീക്ഷ പുലര്‍ത്തുന്നു. മികച്ച ഓര്‍ഡറുകള്‍ കമ്പനി നേടുകയും ചെയ്തു.
എന്നാല്‍ മാര്‍ച്ച് പാദത്തില്‍, ഏവരേയും ഞെട്ടിച്ചുകൊണ്ട് കമ്പനി വരുമാനം 11 ശതമാനം താഴ്ന്നു. 5719.8 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം.അറ്റാദായം 5 ശതമാനം താഴ്ന്ന് 359.2 കോടി രൂപയിലെത്തിയപ്പോള്‍ എബിറ്റ 8 ശതമാനം താഴ്ന്ന് 374.37 കോടി രൂപ.
എബിറ്റ മാര്‍ജിന്‍ 6.5 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തി. ഉത്പാദന ചരക്കുകളുടെ വിലക്കൂടുതല്‍, സേവനങ്ങളുടെ ഫീസ് അധികമായത്, പ്രൊജക്ട് നടത്തിപ്പിലെ വേഗത കുറവ എന്നിവയാണ് അറ്റാദായത്തില്‍ കുറവ് വരുത്തിയത്.
അതേസമയം ആഭ്യന്തര,വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കമ്പനി ഓഹരിയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയാണ്. 2020 തൊട്ട് ഇതിനോടകം 500 ശതമാനം ഓഹരി വളര്‍ന്നു. ബുധനാഴ്ച 3.85 ശതമാനം ഉയര്‍ന്ന് 120 രൂപയിലായിരുന്നു ക്ലോസിംഗ്.
85-90 രൂപയിലേയ്ക്ക് താഴ്ന്നാല്‍ മാത്രം ഓഹരി വാങ്ങാന്‍ ചോയ്സ്സ ബ്രോക്കിംഗിലെ കുനാല്‍ പരാര്‍ നിര്‍ദ്ദേശിക്കുന്നു.