ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അദാനിയുടെ എൻഡിടിവി ഓഹരി ഏറ്റെടുക്കൽ കോടതി കയറിയേക്കും


എസ് ശ്രീകണ്ഠൻ

രാജ്യത്തെ ആദ്യ കാല സ്വകാര്യ ടെലിവിഷൻ ചാനലുകളിൽ ഒന്നായ എൻഡിടിവി, അദാനി പിടിക്കുമോ?. അതിനുള്ള ശ്രമങ്ങളെ കടബാധ്യതകളിൽപ്പെട്ട് ഉഴലുന്ന പ്രൊമോട്ടർമാരായ പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കും പ്രതിരോധിക്കാനാവുമോ?. വിഷയം കോടതി കയറുമോ?.

വിശ്വപ്രധാൻ കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് പ്രണോയ് യും കൂട്ടരും 403 കോടി രൂപ 2009 ൽ വായ്പ എടുത്തിരുന്നു. പലിശയില്ലാതെ 10 വർഷ കാലാവധിക്ക്. വായ്പ തിരിച്ചടച്ചില്ലെങ്കിൽ തത്തുല്യ തുകയ്ക്ക് ഓഹരി മടക്കി നൽകാൻ പാകത്തിന് വാറൻ്റുകളും നൽകി. എന്നാൽ വായ്പ തിരിച്ചടവിൽ പ്രണോയ് വീഴ്ച വരുത്തി. ഇതോടെ വിശ്വ പ്രധാൻ, എൻഡിടിവിയുടെ ഹോൾഡിങ് കമ്പനിയായ ആർആർപിആറിൽ റോയിയുടെയും രാധികയുടെയും 29.18 % ഓഹരികൾ കൈവശപ്പെടുത്താൻ ഇന്നലെ ഒരു നീക്കം നടത്തി.

വിശ്വപ്രധാൻ കമേഴ്സ്യൽ ഇപ്പോൾ അദാനിയുടെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ് വർക്ക്സിൻ്റെ ഉപ കമ്പനിയാണ്. വിപിസിഎൽ, എഎംജി മീഡിയ നെറ്റ്വർക്ക്സ്, അദാനി എൻ്റർപ്രൈസസ് എന്നീ കമ്പനികൾ ഓപ്പൺ ഓഫറുമായി ഓഹരി ഉടമകളിലേക്ക് എത്തുന്നു . 26% ഓഹരികൾ ഓപ്പൺ ഓഫറിലൂടെ വാങ്ങി എടുക്കാൻ അവർ 492 കോടി മുടക്കാൻ പോകുന്നു. ഓപ്പൺ ഓഫർ വിജയിച്ചാൽ അദാനിക്ക് എൻഡിടിവിയിൽ 55 % ഓഹരികളാവും.

അദാനി ഗ്രൂപ്പിൻ്റെ മാധ്യമ ലോകത്തെ രണ്ടാമത്ത ഇടപെടലാണിത്. ക്വിൻ്റിലോൺ ബിസിനസ് മീഡിയയുടെ 49% ഓഹരികൾ അടുത്തിടെ അവർ സ്വന്തമാക്കിയിരുന്നു. അദാനിയുടെ നീക്കത്തെ എതിർത്തുകൊണ്ട് പ്രണോയ് രംഗത്തു വന്നിട്ടുണ്ട്. എല്ലാം എവിടെ എത്തും എന്ന് കണ്ടു തന്നെ അറിയാം. മാധ്യമ ലോകത്തെ പ്രതിഭയാണെങ്കിലും ബിസിനസിൽ അത്ര ശരിപ്പുള്ളിയൊന്നുമല്ല പ്രണോയ്. പല ഇടപാടുകളും സുതാര്യമല്ലാതെ നടത്തുന്നതായി പല ആരോപണങ്ങളും മുമ്പേ ഉയർന്നിട്ടുണ്ട്. വിഷയം കോടതി കയറുമെന്ന സൂചനയാണ് കാണുന്നത്.

X
Top