വ്യാ​വ​സാ​യി​ക മേ​​ഖ​​ല​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​ന വ​​ള​​ർ​​ച്ച​​യി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന​​ജി​​എ​​സ്ടി ശേ​​ഖ​​രം 9.1 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1.84 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യിവികസിത രാജ്യമാകണമെങ്കിൽ ഇന്ത്യ 7.8% വളരണമെന്ന് ലോകബാങ്ക്ഇന്ത്യയുടെ ഡിസംബർപാദ ജിഡിപി വളർച്ച 6.2%ഇന്ത്യയുമായി എഫ്ടിഎ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇ യു

ഐ​ടി പാ​ർ​ക്കു​ക​ളു​ടെ സി​എ​ഫ്ഒ ആ​യി എ​സ് വി​പി​ൻ കു​മാ​ർ ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഐ​ടി പാ​ർ​ക്കു​ക​ളു​ടെ പു​തി​യ ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി (സി​എ​ഫ്ഒ) എ​സ്. വി​പി​ൻ കു​മാ​ർ ചു​മ​ത​ല​യേ​റ്റു. നി​ല​വി​ൽ സി​എ​ഫ്ഒ ആ​യി​രു​ന്ന എ​ൽ. ജ​യ​ന്തി വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം നി​യ​മി​ത​നാ​യ​ത്.

കേ​ര​ള ലൈ​വ്സ്റ്റോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ൽ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) ആ​യി​രു​ന്നു വി​പി​ൻ കു​മാ​ർ. കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ, ധ​ന​ല​ക്ഷ്മി ബാ​ങ്കി​ൽ റി​സ്ക് മാ​നേ​ജ​ർ, ഇ​ൻ​ഡ​സ്ഇ​ൻ​ഡ് ബാ​ങ്കി​ൽ ക്രെ​ഡി​റ്റ് മാ​നേ​ജ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റിൽ (ഐ​ഐ​എം​കെ) നി​ന്ന് കോ​ർ​പ​റേ​റ്റ് ഫി​നാ​ൻ​സ് ആ​ൻ​ഡ് റി​സ്ക് മാ​നേ​ജ്മെ​ന്‍റി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള വി​പി​ൻ കു​മാ​ർ സ​ർ​ട്ടി​ഫൈ​ഡ് ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ​റാ​ണ്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ​യി​ലെ അം​ഗ​വു​മാ​ണ്.

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു​ള്ള കൊ​മേ​ഴ്സ് ബി​രു​ദം, കേ​ര​ള ലോ ​അ​ക്കാ​ദ​മി​യി​ൽ​നി​ന്നു​ള്ള നി​യ​മ ബി​രു​ദം എ​ന്നി​വ​യ്ക്കു പു​റ​മേ സി​എ​ഐ​ഐ​ബി ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ്, എ​സി​എ​സ്ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്പനി സെ​ക്ര​ട്ട​റീ​സ് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

X
Top