
മുംബൈ: ഗ്രെയിൻ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആര്യ.എജി നേതൃത്വം നൽകിയ ഫണ്ടിംഗ് റൗണ്ടിൽ 2 മില്യൺ ഡോളർ സമാഹരിച്ച് കമ്പ്യൂട്ടർ വിഷൻ-ഫോക്കസ്ഡ് എസ്എഎഎസ് സ്റ്റാർട്ടപ്പായ അസെർട്ട് എഐ. ഐസിഐസിഐ വെഞ്ചറിന്റെ മുൻ എംഡിയും സിഇഒയുമായ പ്രശാന്ത് പുർക്കർ അടക്കമുള്ള വ്യക്തിഗത നിക്ഷേപകരും ഈ ഫണ്ടിങ്ങിൽ പങ്കാളികളായി.
അന്തരാഷ്ട്ര വിപണിയിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും കാർഷിക വ്യവസായത്തിനായി പ്രത്യേക ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും ഫണ്ട് വിനിയോഗിക്കാൻ അസെർട്ട് എഐ പദ്ധതിയിടുന്നു. കൂടാതെ ഈ മൂലധനം ഉപയോഗിച്ച് കാർഷിക ആവാസവ്യവസ്ഥയ്‌ക്കായി പ്രത്യേകമായി കമ്പ്യൂട്ടർ വിഷൻ സൊല്യൂഷനുകൾ ആശയവൽക്കരിക്കാനും നവീകരിക്കാനും കമ്പനി ഉദ്ദേശിക്കുന്നു.
ആര്യ.എജിനെ സംബന്ധിച്ചിടത്തോളം, അസെർട്ട് എഐയിലെ ഈ തന്ത്രപരമായ നിക്ഷേപം അതിന്റെ ബ്ലോക്ക്ചെയിൻ ഓഫറുകളും എഐയും ആഴത്തിലുള്ള സാങ്കേതിക കാഴ്ചപ്പാടും ശക്തിപ്പെടുത്താൻ സഹായിക്കും.
മുഖം തിരിച്ചറിയൽ, ഒബ്‌ജക്‌റ്റ് കണ്ടെത്തൽ, ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ആയുധം കണ്ടെത്തൽ, ഡോക്കുകളുടെ ഉപയോഗം, വെയർഹൗസുകളിലെ പാക്കറ്റ് കൗണ്ടിംഗ്, സുരക്ഷാ ഗിയർ ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടുന്ന വിവിധ സേവനങ്ങൾ അസെർട്ട് എഐ വാഗ്ദാനം ചെയ്യുന്നു.