സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ബ്രയർ കെമിക്കൽസിനെ ഏറ്റെടുത്ത് സഫെക്സ് കെമിക്കൽസ്

ന്യൂഡൽഹി: യൂറോപ്യൻ ഇതര നിക്ഷേപ സ്ഥാപനമായ ഔറേലിയസ് ഇക്വിറ്റി ഓപ്പർച്യുണിറ്റീസിൽ നിന്ന് യുകെ ആസ്ഥാനമായുള്ള ബ്രയർ കെമിക്കൽസിനെ എറ്റെടുത്തതായി അഗ്രോ-കെമിക്കൽ സ്ഥാപനമായ സഫെക്സ് കെമിക്കൽസ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. 73 ദശലക്ഷം പൗണ്ടിനായിരുന്നു ഏറ്റെടുക്കൽ.

യുകെയിലെ മുൻനിര അഗ്രോകെമിക്കൽസ് സിഡിഎംഒ സൊല്യൂഷൻ പ്രൊവൈഡറും ലോകത്തിലെ നൂതന അഗ്രോകെമിക്കൽസ് സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന കമ്പനിയുമാണ് നോർവിച്ച് ആസ്ഥാനമായുള്ള ബ്രയാർ കെമിക്കൽസ്. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ലാബ് മുതൽ വലിയ തോതിലുള്ള റിയാക്ടറുകൾ വരെയുള്ള 115 ഏക്കർ നിർമ്മാണ സൈറ്റിൽ നിന്നാണ് കമ്പനി പ്രവർത്തിക്കുന്നത്.

1991-ൽ ന്യൂഡൽഹിയിൽ സ്ഥാപിതമായ സഫെക്സ്, ഏറ്റവും നൂതനമായ വിള സംരക്ഷണ രാസവസ്തുക്കളുടെ ഒരു മുൻനിര ഇന്ത്യൻ നിർമ്മാതാവും വിതരണക്കാരനുമാണ്. കമ്പനിക്ക് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്ര്യസ് ക്യാപിറ്റലിന്റെ പിന്തുണയുണ്ട്.

ഈ ഇടപാടോടെ സഫെക്‌സിന്റെ ഡയറക്ടർ നീരജ് ജിൻഡാൽ ബ്രയർ കെമിക്കൽസിന്റെ ബോർഡിൽ ചേരും. ഇൻവെസ്‌ടെക് (കോർപ്പറേറ്റ് ഫിനാൻസ്), കെപിഎംജി (ഫിനാൻഷ്യൽ ആൻഡ് ടാക്‌സ് ഡിഡി), ബേർഡ് ആൻഡ് ബേർഡ് (ലീഗൽ), ബോധി ട്രീ (ഡെറ്റ് അഡൈ്വസർ), ആർകെ ആൻഡ് അസോസിയേറ്റ്‌സ് (കൊമേഴ്‌സ്യൽ ഡിഡി), എന്നിവരായിരുന്നു സഫെക്‌സിന്റെ ഇടപാട് ഉപദേശകർ.

X
Top