മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)നുള്ള സെബി അനുമതി കരസ്ഥമാക്കിയിരിക്കയാണ് സാഹ് പോളിമേഴ്‌സ്. രാജസ്ഥാനിലെ ഉദയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി, ഏപ്രിലിലാണ് ഐപിഒയ്ക്കായി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍പാകെ ഡ്രാഫ്റ്റ് പേപ്പേഴ്‌സ് സമര്‍പ്പിചിച്ചത്. ഡിആര്‍എച്ച് പി പ്രകാരം 1.02 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് ഐപിഒ വഴി നടത്തുക.പന്‍ടോമത് കാപിറ്റല്‍ അഡൈ്വസേഴ്‌സ്, ലിങ്ക് ഇന്‍ടൈം ഇന്ത്യ എന്നിവര്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന പണത്തില്‍ 8.5 കോടി രൂപ നിര്‍മ്മാണ ശാലപണിയുന്നതിനും 16.66 കോടി രൂപ വായ്പ കൊടുത്തുതീര്‍ക്കുന്നതിനും 14.96 കോടി രൂപ മൂലധന ചെലവുകള്‍ക്കും വിനിയോഗിക്കുമെന്ന് ഡ്രാഫ്റ്റ് പേപ്പേഴ്‌സ് പറയുന്നു. മണല്‍, വളങ്ങള്‍ തുടങ്ങിയ ചരക്കുകള്‍ പാക്ക് ചെയ്യുന്ന കട്ടിയേറിയ വലിയ പോളിത്തൈലീന്‍ ബാഗുകളും ചാക്കുകളും , പോളിത്തൈലീന്‍ തുണികളും മറ്റു ഉത്പന്നങ്ങളുമാണ് കമ്പനി നിര്‍മ്മിക്കുന്നത്. വളങ്ങള്‍, മരുന്നുകള്‍,സിമന്റ്, കെമിക്കല്‍, ഭക്ഷ്യോത്പന്നങ്ങള്‍,തുണിത്തരങ്ങള്‍, സിറാമിക്‌സ്, സ്റ്റീല്‍ തുടങ്ങിയ മേഖലയിലെ കമ്പനികള്‍ക്ക് വലിയ പാക്കേജിംഗ് സാമഗ്രികള്‍ കമ്പനി വിതരണം ചെയ്യുന്നു.
നിലവില്‍ 3960 മില്ല്യണ്‍ ടണ്‍ ശേഷിയുള്ള നിര്‍മ്മാണ ശാല ഉദയ്പൂരില്‍ കമ്പനിയ്ക്കുണ്ട്. ആറു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും സാന്നിധ്യമുള്ള ഇവര്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, യു.എസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞവര്‍ഷം 64.3 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ സാഹ് പോളിമേഴ്‌സ് 4.32 കോടി രൂപ ലാഭം നേടിയിരുന്നു.