ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

സഹജ്‌ സോളാര്‍ 90% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: എസ്‌എംഇ കമ്പനിയായ സഹജ്‌ സോളാര്‍ 90 ശതമാനം പ്രീമിയത്തോടെ ഇന്ന് ലിസ്റ്റ്‌ ചെയ്‌തു. 180 രൂപ ഇഷ്യു വിലയുണ്ടായിരുന്ന സഹജ്‌ സോളാര്‍ 342 രൂപയിലാണ്‌ ഇന്ന് വ്യാപാരം തുടങ്ങിയത്‌.

ലിസ്റ്റ്‌ ചെയ്‌ത വിലയില്‍ നിന്നും 10 ശതമാനം കൂടി ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ഈ ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 359.10 രൂപയാണ്‌ ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

472 മടങ്ങാണ്‌ സഹജ്‌ സോളാര്‍ എസ്‌എംഇ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. എസ്‌എംഇ കമ്പനികള്‍ക്ക്‌ ഐപിഒ വിപണിയില്‍ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌.

സഹജ്‌ സോളാറിന്‌ ഗ്രേ മാര്‍ക്കറ്റില്‍ 140 ശതമാനം പ്രീമിയം ഉണ്ടായിരുന്നു. അതേ സമയം എസ്‌എംഇ ഐപിഒകളുടെ ലിസ്റ്റിംഗില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന എന്‍എസ്‌ഇ കൊണ്ടുവന്നിട്ടുണ്ട്‌.

ലിസ്റ്റ്‌ ചെയ്യുന്ന ദിവസം തന്നെ എസ്‌എംഇ ഐപിഒകള്‍ പല മടങ്ങ്‌ നേട്ടം നല്‍കുന്ന മള്‍ട്ടിബാഗറുകളായി മാറുന്ന പ്രവണതയെ തുടര്‍ന്നാണ്‌ എന്‍എസ്‌ഇയുടെ ഇടപെടല്‍ ഉണ്ടായത്‌.

സമീപകാലത്തായാണ്‌ എസ്‌എംഇ ഐപിഒകളിലേക്ക്‌ നിക്ഷേപകരുടെ പ്രവാഹമുണ്ടായത്‌.

X
Top