Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മെന്‍കോള്‍ ഇന്‍ഡസ്ട്രീസിനെഫ്രഞ്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സെന്റ് ഗോബൈന്‍ ഏറ്റെടുത്തു

പാലക്കാട്: കഞ്ചിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, വാട്ടര്‍ പ്രൂഫിംഗ് ഉത്പന്ന നിര്‍മാതാക്കളായ, മെന്‍കോള്‍ ഇന്‍ഡസ്ട്രീസിനെ (menkol industries) ഫ്രഞ്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സെന്റ് ഗോബൈന്‍ (Saint Gobain) ഏറ്റെടുത്തു.

കമ്പനിയുടെ പ്രവര്‍ത്തനം ഇന്ത്യന്‍ വിപണിയിലെ പ്രവർത്തനം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

തറനിരപ്പിന് താഴെ കെട്ടിട നിര്‍മാണം നടത്തുമ്പോള്‍ വാട്ടര്‍ പ്രൂഫിംഗ് ചെയ്ത് കെട്ടിടത്തിന്റെ സുരക്ഷയുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന നിര്‍മാണ വസ്തുക്കളിലൊന്നായ ഹൈ ഡെന്‍സിറ്റി പോളി എത്തിലിന്‍ (HDPE) മെമ്പ്രൈന്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഫാക്ടറിയാണ് മെന്‍കോളിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഇന്ത്യയിലെ പ്രവര്‍ത്തനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മെന്‍കോളിന്റെ കഞ്ചിക്കോടത്തെ ഫാക്ടറിയില്‍ സെന്റ് ഗോബൈന്‍ എത്തുന്നത്.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മെന്‍കോളിനെ ഏറ്റെടുത്തു. എന്നാല്‍ എത്ര രൂപയ്ക്കാണ് ഇരുകമ്പനികളും ധാരണയിലെത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

X
Top