ചരക്ക് സേവന നികുതി പിരിവിൽ വർധനപഞ്ചസാര വിലക്കയറ്റം തടയാന്‍ നടപടി; സ്റ്റോക്ക് പരിധി ലംഘിച്ചാല്‍ കടുത്തനടപടിയെന്ന് കേന്ദ്രംമാനുഫാക്ചറിംഗ് പിഎംഐ എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍ചരക്കുനീക്കത്തിൽ കുതിച്ചുമുന്നേറി വിഴിഞ്ഞംക്രൂഡ് ഓയിൽ സംഭരണം: റഷ്യക്ക് പുറമേയുള്ള സപ്ലയർമാരെ തേടി ഇന്ത്യ

സംസ്ഥാനത്ത് ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: 5 വർഷത്തിലൊരിക്കൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും പരിഷ്കരിക്കുന്ന കീഴ്‌വഴക്കം രണ്ടാം പിണറായി സർക്കാരും പിന്തുടരാൻ സാധ്യത.

കഴിഞ്ഞ ശമ്പള കമ്മിഷനെ 2019 ഒക്ടോബർ 31നാണ് നിയമിച്ചത്. 2021 ജനുവരി 30ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2021 മാർച്ച് മുതൽ പുതുക്കിയ ശമ്പളം വിതരണം ചെയ്തു തുടങ്ങി. 2019 ജൂലൈ മുതൽ മുൻകാല പ്രാബല്യം നൽകിയാണ് അന്നു ശമ്പള വർധന നടപ്പാക്കിയത്.

അടുത്ത (12–ാം) ശമ്പള പരിഷ്കരണം കഴിഞ്ഞ ജൂലൈ മുതൽ നടപ്പാക്കേണ്ടതാണ്. വരുന്ന ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിച്ചാൽ സർക്കാരിന്റെ കാലാവധി കഴിയും മുൻപ് റിപ്പോർട്ട് വാങ്ങി പുതുക്കിയ ശമ്പളം പ്രഖ്യാപിക്കാനാകും.

X
Top