ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഇലക്‌ട്രിക് പാസഞ്ചർ വാഹനങ്ങളുടെ വില്പന ഉയർന്നു

മുംബൈ: ഫെബ്രുവരിയിൽ ഇലക്‌ട്രിക് പാസഞ്ചർ വാഹനങ്ങളുടെ (ഇവി) റീട്ടെയ്ൽ വിൽപ്പന ഫെബ്രുവരിയിൽ ഉയർന്നു.

വിൽപ്പനയിൽ 18.95 ശതമാനം വർധനയുമായി 8,968 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്. ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സാണ് ഒന്നാമത്. കഴിഞ്ഞ വർഷം ഇതേ മാസം 7,539 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയാണ് നടന്നത്. എന്നാൽ, ജനുവരിയിൽ 11,266 യൂണിറ്റുകളാണ് വിറ്റത്.

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) കണക്കുകൾ പുറത്തുവിട്ടത്.ടാറ്റയുടെ 3,825 എണ്ണവും എംജി മോട്ടർ ഇന്ത്യയുടെ 3,270 യൂണിറ്റുകളുമാണ് വിറ്റത്.

ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 8.05 ശതമാനത്തിന്‍റെ കുറവിൽ 76,086 യൂണിറ്റുകളായി. 2024 ഫെബ്രുവരിയിൽ 82,745 യൂണിറ്റുകളുടെ വിൽപ്പന നടന്നു. കഴിഞ്ഞ മാസം ബജാജ് ഓട്ടോയുടെ 21,389 യൂണിറ്റുകൾ വിറ്റു.

വിൽപ്പനയിൽ കുറവുണ്ടായെങ്കിലും 5.6 ശതമാനം വിപണി വിഹിതം നിലനിർത്താനായി. മുച്ചക്ര വാഹനങ്ങളുടെ വിൽപ്പന 2024 ഫെബ്രുവരിയിലേക്കാൾ ഈ ഫെബ്രുവരിയിൽ 4.9 ശതമാനം ഉയർന്ന് 53,116 യൂണിറ്റായി. എന്നാലിത് ജനുവരിയെ വിൽപ്പനയെക്കാൾ കുറവാണ്.

ഇവി കൊമേഴ്സ്യൽ വാഹനങ്ങളുടെ വിൽപ്പന ജനുവരിയെക്കാൾ ഫെബ്രുവരിയിൽ ഉയർന്നു.

X
Top