സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇലക്ട്രിക് ടൂ വീലറുകളുടെ വിൽപ്പന ഒരു ലക്ഷത്തിലേക്ക്

കൊച്ചി: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് കമ്പനികൾ പ്രഖ്യാപിച്ച ആനുകൂല്യ പെരുമഴയുടെ കരുത്തിൽ നവംബറിൽ ഇന്ത്യയിലെ ഇലക്ട്രിക് ടൂ വീലറുകളുടെ വില്പന ഒരു ലക്ഷം യൂണിറ്റുകൾക്ക് മുകളിലെത്തിയേക്കും.

മേയിൽ നേടിയ 1.4 ലക്ഷം വാഹനങ്ങളുടെ വില്പന ഇത്തവണ മറികടക്കാൻ കഴിയുമെന്നാണ് ടു വീലർ നിർമ്മാതാക്കളുടെ പ്രതീക്ഷ.

ഉത്സവ കച്ചവടത്തിന്റെ കരുത്തിൽ ഇരു ചക്ര വാഹനങ്ങളുടെ വില്പനയിൽ ഈ മാസം മുൻവർഷത്തേക്കാൾ 40 ശതമാനം വരെ വർദ്ധന നേടാനാകുമെന്ന് കമ്പനികൾ വിലയിരുത്തുന്നു.

നടപ്പു വർഷം ആദ്യ ആറു മാസക്കാലയളവിൽ ഇന്ത്യയിൽ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഇരുചക്ര വാഹനങ്ങളുടെ വില്പനയിൽ പത്ത് ശതമാനത്തിലധികം വർദ്ധന നേടിയിരുന്നു.

രാജ്യത്തെ മുൻനിര ഇലക്ട്രിക് ടു വീലർ നിർമ്മാതാക്കളായ ഓല ഇത്തവണത്തെ ഉത്സവകാലയളവിൽ വില്പനയിൽ 40 ശതമാനം വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.

ഉപഭോക്താക്കൾക്ക് ആവേശം പകരാനായി ഓരോ ടു വീലറിനും 24,000 രൂപയുടെ ഓഫറുകളാണ് ഓല പ്രഖ്യാപിച്ചിട്ടുള്ളത്.

വിപണിയിലെ ആവേശം കണക്കിലെടുത്ത് പ്രധാന ഇലക്ട്രിക് മോഡലായ ഐ ക്യൂബിന്റെ ഉത്പാദനം 25,000 യൂണിറ്റുമകളായി ഉയർത്തുമെന്ന് ടി. വി. എസ് മോട്ടോഴ്സ് വ്യക്തമാക്കി.

X
Top