Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സാം ആൾട്ട്മാൻ ഓപ്പൺഎഐയിലേക്ക് മടങ്ങിവരില്ല; ട്വിച്ച് സഹസ്ഥാപകൻ എംമെറ്റ് ഷിയർ പുതിയ സിഇഒ

സാൻഫ്രാന്സിസ്കോ: ഓപ്പൺ എഐയുടെ എക്സിക്യൂട്ടീവുകൾ സാം ആൾട്ട്മാനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചിട്ടും കമ്പനിയുടെ സിഇഒ ആയി അദ്ദേഹം മടങ്ങിവരില്ല എന്ന് ദി ഇൻഫർമേഷൻ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

വീഡിയോ സ്ട്രീമിംഗ് സൈറ്റായ ട്വിച്ചിന്റെ സഹസ്ഥാപകനായ എംമെറ്റ് ഷിയർ ഇടക്കാല സിഇഒ ആയി ചുമതലയേൽക്കുമെന്ന് സഹസ്ഥാപകനും ബോർഡ് ഡയറക്ടറുമായ ഇല്യ സറ്റ്‌സ്‌കേവറിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

ഓപ്പൺഎഐയുടെ ഇടക്കാല സിഇഒ മീരാ മുരാട്ടി, പുറത്താക്കപ്പെട്ട തന്റെ മുൻഗാമിയായ ആൾട്ട്മാൻ, മുൻ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാൻ എന്നിവരെ വീണ്ടും കമ്പനിയിൽ നിയമിക്കുന്നതിനായി പ്രവർത്തിച്ചുവരികയായിരുന്നു.

ഓപ്പൺഎഐ ചീഫ് സയന്റിസ്റ്റ് ഇല്യ സറ്റ്‌സ്‌കേവറിന്റെ നേതൃത്വത്തിലുള്ള ഡയറക്ടർമാർ സിഇഒ, ഡയറക്ടർ എന്നീ സ്ഥാനങ്ങളിൽ നിന്ന് ആൾട്ട്മാനെ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ആൾട്ട്മാൻ “ബോർഡുമായുള്ള ആശയവിനിമയത്തിൽ സ്ഥിരത പുലർത്തിയിരുന്നില്ല,” എന്ന് ഇതുസമ്പന്ധിച്ച് ബോർഡ് നേരത്തെ പറഞ്ഞിരുന്നു.

സറ്റ്‌സ്‌കേവറിനെയും ഡി ആഞ്ചലോയെയും മാറ്റിനിർത്തിയാൽ, നിലവിലെ ഓപ്പൺഎഐ ബോർഡിൽ ടെക് സംരംഭകയായ താഷ മക്കോളിയും ജോർജ്ജ്ടൗൺ സെന്റർ ഫോർ സെക്യൂരിറ്റി ആൻഡ് എമർജിംഗ് ടെക്‌നോളജിയിലെ സ്ട്രാറ്റജി ഡയറക്ടർ ഹെലൻ ടോണറും ഉൾപ്പെടുന്നു.

X
Top