രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഡെയ്‌മ്‌ലർ ഇന്ത്യയുടെ ആസ്തികൾ ഏറ്റെടുക്കാൻ സംവർദ്ധന മദർസൺ

മുംബൈ: ജർമ്മൻ ഡെയ്‌മ്‌ലർ ട്രക്ക് എജിയുടെ അനുബന്ധ സ്ഥാപനമായ ഡെയ്‌മ്‌ലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസിന്റെ ഫ്രെയിം നിർമ്മാണ, അസംബ്ലി ഓപ്പറേഷൻ ആസ്തികൾ ഏറ്റെടുക്കാൻ ഒരുങ്ങി ഓട്ടോമോട്ടീവ് ഘടക വിതരണക്കാരായ സംവർദ്ധന മദർസൺ ഇന്റർനാഷണൽ ലിമിറ്റഡ് (SAMIL). ആസ്തികളുടെ ഏറ്റെടുക്കലിനായി കമ്പനി ഡെയ്‌മ്‌ലർ ഇന്ത്യയുമായി ഒരു കരാറിൽ ഒപ്പുവച്ചു.

ബോർഡിൻറെ അനുമതിയോടെ ഡെയ്‌മ്‌ലർ ഇന്ത്യയുടെ ചെന്നൈയിലെ ആസ്തികൾ ഏറ്റെടുക്കുന്നതിന് തന്ത്രപ്രധാനമായ ഒരു കരാറിൽ ഒപ്പുവെച്ചതായും. ആസ്തികൾ ബുക്ക് മൂല്യത്തിലാണ് ഏറ്റെടുക്കുന്നതെന്നും സംവർദ്ധന മദർസൺ ഇന്റർനാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.

2022-23 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഏറ്റെടുക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഇടപാടിന്റെ ഭാഗമായി കമ്പനി സമ്പൂർണ്ണ ഫ്രെയിം അസംബ്ലിയുടെ വിതരണത്തിനായി ഡെയ്‌മ്‌ലർ ഇന്ത്യയുമായി ഒരു ദീർഘകാല കരാറിൽ ഒപ്പുവച്ചു. ഈ ഏറ്റെടുക്കലോടെ കമ്പനി ഫ്രെയിം അസംബ്ലി ബിസിനസ്സിലെ ഒരു പ്രമുഖ നിർമ്മാതാവായി മാറും.

X
Top