രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സാംസങ് ഇലക്ട്രോണിക്‌സില്‍ വേതനവര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല തൊഴിലാളിസമരം

സോൾ: ഇലക്ട്രോണിക്സ് ഉത്പന്ന നിർമാണ കമ്പനിയായ ദക്ഷിണകൊറിയയിലെ സാംസങ് ഇലക്ട്രോണിക്സിൽ അയ്യായിരത്തിലേറെ തൊഴിലാളികൾ വേതനവർധന ആവശ്യപ്പെട്ട് തിങ്കളാഴ്ച അനിശ്ചിതകാലസമരം തുടങ്ങി. മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച സമരമാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. സാംസങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സമരമാണിത്.

കമ്പനിയുടെ രണ്ടാംപാദ പ്രവർത്തന ലാഭത്തിൽ വലിയ വർധനവുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടതിന് പിന്നാലെയാണ് സമരപ്രഖ്യാപനം. ഇത് കമ്പനി അധിതൃതരെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

മൂന്നുദിവസത്തെ സമരത്തിൽ കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകാത്തതിനാലാണ് തൊഴിലാളിസംഘടനയായ നാഷണൽ സാംസങ് ഇലക്ട്രോണിക്സ് യൂണിയൻ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

വേതനവർധന, ജോലിയിലെ കാര്യക്ഷമതയ്ക്ക് അനുസൃതമായ ബോണസ്, യൂണിയന്റെ സ്ഥാപകദിനത്തിൽ അവധി തുടങ്ങിയവയാണ് സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ. സമരം ഉത്പാദനത്തെ ബാധിക്കുമെന്നും മാനേജ്മെന്റ് പ്രയാസം അനുഭവിക്കേണ്ടി വരുമെന്നും യൂണിയൻ അവകാശപ്പെട്ടു.

എന്നാൽ, അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു. മാനേജ്മെന്റിനെ ചർച്ചയ്ക്കെത്തിക്കാനാണ് തൊഴിലാളികളുടെ ശ്രമം. കൂടുതൽ തൊഴിലാളികളെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.

ലോകത്തെ ഏറ്റവും വലിയ മെമ്മറി ചിപ്പ് നിർമാതാക്കളാണ് സാംസങ് ഇലക്ട്രോണിക്സ്. ജനറേറ്റീവ് എഐയ്ക്ക് ആവശ്യമായ ഉന്നത നിലവാരമുള്ള ചിപ്പുകളുടെ വലിയൊരു് പങ്ക് സാംസങ് നൽകുന്നതാണ്.

എന്നാൽ ഇവിടങ്ങളിൽ ഓട്ടോമേറ്റഡ് സംവിധാനങ്ങളാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. തൊഴിലാളികളുടെ ആവശ്യം കുറവാണ്. അതിനാൽ സമരം സെമികണ്ടക്ടർ വ്യവസായത്തെ ബാധിക്കാനിടയില്ലെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

30000ൽ ഏറെ അംഗങ്ങളുള്ള തൊഴിലാളി സംഘടനയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ തൊഴിലാളികളുടെ ആകെ എണ്ണത്തിന്റെ അഞ്ചിൽ ഒന്നിനേക്കാൾ കൂടുതലാണിത്.

X
Top