കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

സാംസങ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു

ലോകപ്രശസ്ത ടെക് കമ്പനിയായ സാംസങ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു. തെക്ക്-കിഴക്കൻ ഏഷ്യ, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂട്ടപിരിച്ചുവിടൽ.

സാംസങ് ജീവനക്കാരെ ഉദ്ധരിച്ച് ബ്ലുംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഈ രാജ്യങ്ങളിലെ പത്ത് ശതമാനത്തോളം ജീവനക്കാരെയാകും കമ്പനി ഒഴിവാക്കുക. നേരത്തെ തന്നെ സാംസങ് പിരിച്ചുവിടലിൽ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആഗോളതലത്തിൽ ഏകദേശം 1,47,000 ജീവനക്കാർ സാംസങ്ങിനുണ്ടെന്നാണ് കണക്കുകൾ.

എന്നാൽ, ദക്ഷിണകൊറിയൻ മാർക്കറ്റിൽ പിരിച്ചുവിടൽ നടത്താൻ സാംസങ്ങിന് ഉദ്ദേശമില്ലെന്നാണ് സൂചന. നേരത്തെ ഇന്ത്യയിലും ലാറ്റിൻ അമേരിക്കയിലും 10 ശതമാനം ജീവനക്കാരെ സാംസങ് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പിരിച്ചുവിടലിനും കമ്പനി ഒരുങ്ങുന്നത്.

അതേസമയം, ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലും തുടരുകയാണ്. അമേരിക്കന്‍ ടെക് ഭീമനായ ഐ.ബി.എം. വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു.

മൈക്രോസോഫ്റ്റിന്റെ ഗെയ്മിങ് വിഭാഗത്തില്‍നിന്ന് മാത്രം 650ലേറെപ്പേരെയാണ് അടുത്തകാലത്തായി പിരിച്ചുവിട്ടത്. സ്റ്റാര്‍ട്ട് അപ് കമ്പനികളായ ഡോസീ, വിട്രാന്‍സ്ഫര്‍ എന്നിവയിലെ ജീവനക്കാരും പിരിച്ചുവിടല്‍ ഭീഷണിയിലാണ്.

നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇവിടങ്ങളിലെ പിരിച്ചുവിടല്‍. ഈ വർഷം ഇതുവരെ 511 കമ്പനികള്‍ 1,39,206 പേരെ പിരിച്ചുവിട്ടു.

X
Top