Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

സംവത്-2079: മുഹൂർത്ത വ്യാപാരം 24ന്

ദീപാവലി ദിനമായ 24ന് ഇക്കുറി ഓഹരിവിപണിക്ക് അവധിയാണെങ്കിലും അന്ന് വൈകിട്ട് ഒരുമണിക്കൂർ നേരം ‘മുഹൂർത്ത വ്യാപാരം” നടക്കും. കഴിഞ്ഞ 50 വർഷമായി ഇന്ത്യൻ ഓഹരികൾ മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നുണ്ട്. ഇക്കുറി 24ന് വൈകിട്ട് 6.15 മുതൽ 7.15 വരെയാണ് മുഹൂർത്ത വ്യാപാരം.

 പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരിപങ്കാളിത്തം ഉയർത്താനും ഏറ്റവും ഐശ്വര്യപൂർണമായ സമയമായി നിക്ഷേപകർ കരുതുന്ന മുഹൂർത്തമാണിത്.

 പുതിയ വീട്, സ്ഥലം, ആഭരണം, വസ്ത്രം, വാഹനം തുടങ്ങിയവ സ്വന്തമാക്കാനും ഏറ്റവും നല്ല സമയമായി ഇത് കരുതപ്പെടുന്നു.

 ഐശ്വര്യദേവതയായ ലക്ഷ്മീദേവിക്ക് പൂജകൾ അർപ്പിച്ചാണ് മുഹൂർത്ത വ്യാപാരത്തിന് തുടക്കമാകുക.

കഴിഞ്ഞവർഷം ദീപാവലിക്ക് പവന് 35,640 രൂപയും ഗ്രാമിന് 4,455 രൂപയുമായിരുന്നു വില. ഇപ്പോൾ വില പവന് 37,160 രൂപ, ഗ്രാമിന് 4,645 രൂപ. ഒരുവർഷത്തിനിടെ വർദ്ധന പവന് 1,520 രൂപയും ഗ്രാമിന് 190 രൂപയും. അതേസമയം, കഴിഞ്ഞ ഏതാനും ദിവസമായി സ്വർണവില കനത്ത ചാഞ്ചാട്ടത്തിലാണ്.
കഴിഞ്ഞ ഒരുവർഷത്തെ പ്രകടനം വിലയിരുത്തിയാൽ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്‌സും നിഫ്‌റ്റിയും 6-7 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. മറ്റ് വികസിത, വികസ്വര രാജ്യങ്ങളിലെ സൂചികകൾ ഇക്കാലയളവിൽ ഇടിഞ്ഞത് 22-29 ശതമാനമാണ്.

X
Top