ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

രണ്ട് വര്‍ഷത്തെ താഴ്ച വരിച്ച്‌ എസ്ആന്റ്പി500

ന്യൂയോര്‍ക്ക്: മാന്ദ്യഭീതിയെ തുടര്‍ന്ന് എസ്ആന്റ്പി500 ചൊവ്വാഴ്ച രണ്ട് വര്‍ഷത്തെ താഴ്ചയിലേയ്ക്ക് പതിച്ചു. 2020 നവംബറിലെ ഇന്‍ട്രാഡേ താഴ്ചയായ 3,623.29 ലേയ്ക്കാണ് എസ്ആന്റ്പി500 എത്തിയത്. പിന്നീട് 7.75 പോയിന്റ് അഥവാ 0.21% നഷ്ടത്തില്‍ 3,647.29 സൂചിക ക്ലോസ് ചെയ്തു.

ഡൗ ജോണ്‍സ് 0.43 ശതമാനം ഇടിവ് നേരിട്ട് 29,134.99 ലെവലിലെത്തിയപ്പോള്‍ നസ്ദാഖ് 0.25 ശതമാനം ഉയര്‍ന്ന് 10829.50 ത്തില്‍ വ്യാപാരം അവസാനിപ്പിച്ചിട്ടുണ്ട്. അടിക്കടി നിരക്കുയര്‍ത്തുന്ന യുഎസ് ഫെഡ് റിസര്‍വ് നടപടിയാണ് വാള്‍സ്ട്രീറ്റ് സൂചികകളെ തളര്‍ത്തുന്നത്. അടുത്ത നിരക്ക് വര്‍ധനയ്ക്ക് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുകയാണ്.

ഡൗജോണ്‍സ് തിങ്കളാഴ്ച ബെയര്‍മാര്‍ക്കറ്റായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. എസ്ആന്റ്പിയും നസ്ദാഖും നേരത്തെ തന്നെ ബെയര്‍മാര്‍ക്കറ്റുകളാണ്. ഈ മാസം 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനയാണ് ഫെഡ് റിസര്‍വ് വരുത്തിയത്.

കൂടുതല്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവലിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

X
Top