Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

500 കോടി രൂപ സമാഹരിക്കാൻ സംഘി ഇൻഡസ്ട്രീസ്

മുംബൈ: ഗുജറാത്ത് ആസ്ഥാനമായുള്ള സിമന്റ് നിർമ്മാതാക്കളായ സംഘി ഇൻഡസ്ട്രീസ് ഏകദേശം 500 കോടി രൂപയുടെ മൂലധനം സമാഹരിക്കുന്നതിനായി കൊട്ടക് സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ടുമായി (കെഎസ്എസ്എഫ്) വിപുലമായ ചർച്ചകളിലാണെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു. ഇതിലൂടെ പണലഭ്യത മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സംഘി ഇൻഡസ്ട്രീസിന്റെ മാനേജ്മെന്റ് കുറച്ചുകാലമായി മൂലധന സമാഹരണത്തിനായി പ്രവർത്തിക്കുന്നതായും. അതിന്റെ ഭാഗമായി ഇപ്പോൾ അവർ കൊട്ടക് സ്പെഷ്യൽ സിറ്റുവേഷൻ ഫണ്ടുമായി ഒരു കരാറിലെത്തുമെന്നും വ്യവസായ വൃത്തങ്ങൾ പറഞ്ഞു. കരാർ നടപ്പിലായാൽ, സിമന്റ് മേഖലയിൽ കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് നിയന്ത്രിക്കുന്ന കെഎസ്എസ്എഫിന്റെ രണ്ടാമത്തെ നിക്ഷേപമായിരിക്കും ഇത്.

സമാഹരിക്കുന്ന മൂലധനത്തിന്റെ ഒരു ഭാഗം കടം കുറയ്ക്കാനായി വിനിയോഗിക്കാനും, ബാക്കി തുക പ്രവർത്തന മൂലധനത്തിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാനുമാണ് സംഘി ഇൻഡസ്ട്രീസിന്റെ പദ്ധതി.

സ്ഥാപനത്തിന്റെ നിലവിലെ ബാധ്യതകൾ 788 കോടി രൂപയാണ്. പടിഞ്ഞാറൻ ഇന്ത്യയിൽ നിന്നുള്ള മുൻനിര സിമന്റ് നിർമ്മാതാക്കളിൽ ഒരാളായ സംഘിക്ക് പ്രതിവർഷം 6.6 ദശലക്ഷം മെട്രിക് ടൺ (mmtpa) ക്ലിങ്കർ ശേഷിയും 6.1 mmtpa സിമന്റ് ശേഷിയുമുള്ള രണ്ട് പ്ലാന്റുകളുണ്ട്.

X
Top