ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

കേരളത്തിൽ ബെൻസ് കാർ വിൽപന വർഷം 1000 കടക്കും: സന്തോഷ് അയ്യർ

കൊച്ചി: കേരളത്തിൽ മെഴ്സിഡീസ് ബെൻസ് അത്യാ‍ഡംബര കാറുകളുടെ വിൽപന വർഷം 1000 കടക്കുമെന്ന് മെഴ്സിഡീസ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ. ഇന്ത്യയിൽ തന്നെ കാറുകളുടെ വിൽപന വളർച്ചയിൽ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ.

രാജ്യത്താകെ വിൽക്കുന്ന ബെൻസ് കാറുകളിൽ 6% കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മെഴ്സിഡീസ് ഇന്ത്യ മേധാവിയാകുന്ന ആദ്യ മലയാളിയാണ് തൃശൂർ സ്വദേശിയായ സന്തോഷ് അയ്യർ.

ഇന്ത്യയിൽ ബെൻസ് കാറുകളുടെ വിൽപനയിൽ കോവിഡിനു ശേഷം വൻ കുതിച്ചു ചാട്ടമാണുണ്ടായത്. ഇന്ത്യയിൽ വളർച്ചാ നിരക്ക് 41% ആയിരിക്കുമ്പോൾ കേരളത്തിലേത് 59 ശതമാനമാണ്. യുവതലമുറയാണ് ഈ കാറുകൾ കൂടുതലായി വാങ്ങുന്നത്. ശരാശരി പ്രായം 38 മാത്രം.

10000 ബെൻസ് കാറുകൾ നിലവിൽ സംസ്ഥാനത്തെ റോഡുകളിലുണ്ട്. കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലായി വർഷം ആയിരത്തിനടുത്ത് കാറുകളാണ് ഇപ്പോൾ വിൽപന.

അവയിൽ 22% വിൽപന ഒരു കോടിയിലേറെ വിലയുള്ള മോഡലുകളാണ്. ഇന്ത്യയിൽ കഴിഞ്ഞ വർഷത്തെ വിൽപന 15822 ബെൻസ് കാറുകളായിരുന്നു. ഡൽഹിയും മുംബൈയുമാണ് വിൽപനയിൽ മുന്നിൽ. 18% വീതം ഈ രണ്ടു നഗരങ്ങളിൽ വിൽക്കുന്നു.

താമസിയാതെ ആകെ വിൽപനയുടെ 25% ഇലക്ട്രിക് കാറുകളായിരിക്കും.– അദ്ദേഹം പറഞ്ഞു.

X
Top