കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബ്രിക്ക് വര്‍ക്ക് റേറ്റിംഗിന്റെ അംഗീകാരം റദ്ദാക്കിയ നടപടിയ്ക്ക് സ്റ്റേ

മുംബൈ: ബ്രിക്ക്‌വര്‍ക്ക് റേറ്റിംഗിന്റെ ലൈസന്‍സ് റദ്ദാക്കിയ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടപടി സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ (എസ്എടി) താല്‍ക്കാലികമായി മരവിപ്പിച്ചു. ബ്രിക്ക്‌വര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് നടപടി. അന്തിമ വാദം നവംബര്‍ 15 ന് നടക്കും.

കഴിഞ്ഞയാഴ്ചയാണ് ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയ്ക്ക്‌ സെബി അടച്ചുപൂട്ടല്‍ ഉത്തരവ് കൈമാറിയത്. നിര്‍ബന്ധമായും പാലിക്കേണ്ട വൈദഗ്ധ്യവും പരിചരണവുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആറ് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നും മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിനെതിരെ ബ്രിക്ക് വര്‍ക്ക് എസ്എടിയെ സമീപിക്കുകയായിരുന്നു. സെബിയുടെ കീഴിലുള്ള ഏഴ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളില്‍ ഒന്നാണ് ബ്രിക്ക് വര്‍ക്ക്. കാനറ ബാങ്ക് പ്രൊമോട്ടറും തന്ത്രപരമായ പങ്കാളിയുമാണ്:

ക്രിസില്‍, കെയര്‍, ഇക്ര, ഫിച്ച്, ഇഫോമെറിക്‌സ് റേറ്റിംഗ്, അക്യൂട് റേറ്റിഗ്‌സ് ആന്റ് റിസര്‍ച്ച് എന്നിവയാണ് സെബിയില്‍ രജിസ്റ്റര്‍ ചെയ്ത മമറ്റ് റേറ്റിംഗ് ഏജന്‍സികള്‍.

ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയ്‌ക്കെതിരെ സെബി നടത്തിയ ആദ്യ അടച്ചുപൂട്ടല്‍ നടപടിയായിരുന്നു ബ്രിക്ക് വര്‍ക്കിനെതിരെയുള്ളത്.

X
Top