
മുംബൈ: മൈക്രോഫിനാൻസ് കമ്പനിയായ സാറ്റിൻ ക്രെഡിറ്റ്‌കെയർ നെറ്റ്‌വർക്ക് 2021 സെപ്റ്റംബർ പാദത്തിൽ നേടിയ 12 കോടിയുടെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ രണ്ടാം പാദത്തിൽ 55 കോടി രൂപയുടെ മികച്ച അറ്റാദായം രേഖപ്പെടുത്തി.
എൻബിഎഫ്‌സി-എംഎഫ്‌ഐയുടെ പുനഃസംഘടിപ്പിച്ച വായ്പാ ബുക്ക് 1,151 കോടി രൂപയിൽ നിന്ന് 318 കോടി രൂപയായി കുറഞ്ഞു. 495 കോടി രൂപയുടെ ശേഖരണങ്ങളും 338 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതുമാണ് ഈ കുറവിന് കാരണം. ഇതോടെ കമ്പനിയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം മുൻവർഷത്തെ 8.71% ൽ നിന്ന് 3.96% ആയി മെച്ചപ്പെട്ടു.
വായ്പ എഴുതിത്തള്ളിയത് രണ്ടാം പാദത്തിലെ ലാഭക്ഷമതയെ ബാധിച്ചില്ലെന്ന് കമ്പനി അറിയിച്ചു. കൂടാതെ മുൻവർഷത്തെ 1,221 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ അവലോകന പാദത്തിൽ കമ്പനി 1,568 കോടി രൂപയുടെ മൈക്രോ ലോൺ വിതരണം ചെയ്തു. അതേപോലെ സാറ്റിൻ ക്രെഡിറ്റ് കെയർ നെറ്റ്‌വർക്കിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി 1.6% വർധിച്ച് 6,417 കോടി രൂപയായി.
ഇക്വിറ്റി ഷെയറുകളുടെയും കൺവെർട്ടിബിൾ വാറന്റുകളുടെയും ഘട്ടം ഘട്ടമായുള്ള മുൻഗണനാ വിഹിതം വഴി സാറ്റിൻ അതിന്റെ ടയർ-1 മൂലധനം ശക്തിപ്പെടുത്താനുള്ള പ്രക്രിയയിലാണ്. നിലവിൽ സ്ഥാപനത്തിന്റെ മൂലധന പര്യാപ്തത അനുപാതം 24% ആണ്.