കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ഉടൻ അനുവദിച്ചേക്കും

ല്ലാ ശനിയാഴ്ചകളും അവധി വേണമെന്ന ആവശ്യവുമായി ബാങ്ക‍് ജീവനക്കാരുടെ സംഘടന സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കും.

ബാങ്കുകളുടെ ആവശ്യം കേന്ദ്ര ധനമന്ത്രാലയം പാർലമെൻറിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ ബാങ്കുകളുടെയും പ്രതിനിധി സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ആണ് ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കണമെന്ന് നിർദേശം സമർപ്പിച്ചിരിക്കുന്നത്. ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

2015 മുതൽ, ഇന്ത്യയിലെ ബാങ്കുകൾത്ത് എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ പൊതു അവധി ദിനമാണ്. അഞ്ച് ദിവസത്തെ പ്രവൃത്തി ദിനം എന്ന ആവശ്യം ദീർഘകാലമായി ബാങ്ക‍ർമാർ ഉന്നയിക്കുകയാണ്. ഇപ്പോൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ തന്നെ സർക്കാരിനെ സമീപിക്കുകയാണ്.

ഇന്ത്യയിലെ എല്ലാ പൊതു-സ്വകാര്യ ബാങ്കുകളും ഇന്ത്യയിൽ ഓഫീസുകളുള്ള വിദേശ ബാങ്കുകളും എല്ലാ സഹകരണ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങളും ഒക്കെ ഐബിഎയിൽ ഉൾപ്പെടുന്നു.

ബാങ്കിംഗ് മേഖലയിൽ ഇപ്പോൾ ഏകദേശം 15 ലക്ഷത്തിലധികം പേർ ജോലി ചെയ്യുന്നുണ്ട്. ആവശ്യം അംഗീകരിക്കപ്പെട്ടാൽ എല്ലാ ശനിയാഴ്ച്കളും ബാങ്കുകൾ അടഞ്ഞുകിടക്കും.

വിഷയത്തിൽ ഉടൻ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. അതേസമയം വിഷയത്തിൽ സർക്കാരിൻെറ തീരുമാനം എന്താകും എന്ന് സൂചന ധനമന്ത്രാലയം നൽകിയിട്ടില്ല.

X
Top