ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റെക്കോ ഡിക് സ്വർണഖനി പ്രോജക്ടിന്റെ 15 ശതമാനം ഓഹരികൾ സൗദിയ്ക്ക് വിൽക്കാൻ പാകിസ്ഥാൻ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ കണ്ണുവച്ച് സൗദി. രാജ്യാന്തര നാണയ നിധി (ഐഎംഎഫ്), മറ്റ് രാജ്യങ്ങളിൽ എന്നിവിടങ്ങളിൽ നിന്നു സാമ്പത്തിക സഹായങ്ങളും, വായ്പയും കിട്ടിയിട്ടും കരകയാൻ സാധിച്ചിട്ടില്ല പാകിസ്താന്.

ഈ അവസരം മുതലെടുത്ത് പാകിസ്താന്റെ നിധിശേഖരത്തിൽ കണ്ണുവച്ചിരിക്കുകയാണ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ എന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തിൽ രാജകുമാരന്റെ ഓഫർ സ്വീകരിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ പാകിസ്താന് ഇല്ലെന്നും വിദഗ്ധർ പറയുന്നു.

ബലൂചിസ്ഥാനിലെ സ്വർണ സമ്പന്നമായ ഖനികളാണ് സൗദിക്ക് ആവശ്യം. പ്രത്യേകിച്ച് കണ്ണുകൾ നീളുന്നത് റെക്കോ ഡിക് ഖനിയിലേയ്ക്കാണ്. സൗദിയുമായുള്ള ഈ ഡീൽ നടന്നാൽ പാകിസ്താന് ജീവശ്വാസം ലഭിക്കുമെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

റെക്കോ ഡിക് മൈനിംഗ് പ്രോജക്ടിന്റെ 15 ശതമാനം ഓഹരികൾ സൗദി അറേബ്യയ്ക്ക് വിൽക്കാൻ പാകിസ്ഥാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ഈ ഓഹരിയിൽ താൽപ്പര്യം കാണിക്കുകയും, പാക്കിസ്ഥാന്റെ സാമ്പത്തിക ഭൂപ്രകൃതിയെ പിന്തുണയ്ക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിന് ഗ്രാന്റുകൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

സൗദിയുടെ ആവശ്യങ്ങളും, നിർദേശങ്ങളും പരിശോധിക്കാൻ പാകിസ്താൻ ഒരു കമ്മിറ്റിക്ക് രൂപം നൽകിയതായി ദി എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

കമ്മിറ്റി കാര്യങ്ങൾ വിശദമായി പരിശോധിച്ച് ഫെഡറൽ കാബിനറ്റിന് നിർദേശങ്ങൾ കൈമാറും. പ്രശസ്തമായ റെക്കോ ഡിക് ഖനി ഒരു സംയുക്ത സംരംഭമാണ്. 50 ശതമാനം ഓഹരികൾ ബാരിക്ക് ഗോൾഡിന്റെ ഉടമസ്ഥതയിലും, ബാക്കി പാകിസ്താൻ, ബലൂചിസ്താൻ സർക്കാരുകളുടെ പക്കലുമാണ്.

ഇതിൽ പാകിസ്താന്റെ പക്കലുള്ള ഓഹരികളാകും സൗദി ഏറ്റെടുക്കുക.

ബലൂചിസ്താനിലെ ചഗായ് ജില്ലയിലാണ് ഈ റെക്കോ ഡിക് ഖനി സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ- ചെമ്പ് ഖനികളിൽ ഒന്നാണിത്. പാകിസ്താന്റെ നിധിശേഖരമെന്നാണ് ഈ ഖനിയെ വിശേഷിപ്പിക്കുന്നത്.

ഈ മേഖലയിൽ ഗണ്യമായ അളവിൽ സ്വർണ്ണവും, ചെമ്പും ഒളിഞ്ഞു കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. 1995 ലാണ് ഇവിടത്തെ അഭൂതപൂർവ്വമായ സമ്പത്തിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

1 ട്രില്യൺ ഡോളർ വിലവരുന്ന 400 ദശലക്ഷം ടൺ സ്വർണം ഖനിയിൽ ഉണ്ടെന്നാണു വിദഗ്ധരുടെ കണക്കുകൂട്ടൽ. പതിറ്റാണ്ടുകളായി പ്രതിവർഷം ഗണ്യമായ അളവിൽ ചെമ്പും, സ്വർണ്ണവും ഉൽപ്പാദിപ്പിക്കാനുള്ള റെക്കോ ഡിക്കിന്റെ കഴിവ് ആഗോള മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. എന്നാൽ ഖനിയെ പൂർണതോതിൽ ഉപയോഗപ്പെടുത്താൻ പാകിസ്താന് ഇതുവരെ സാധിച്ചിട്ടില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും, വിലക്കയറ്റവും അഭിമുഖീകരിക്കുന്ന പാകിസ്താന് മറ്റു സ്രോതസുകളിൽ നിന്ന് ഇനി വായ്പ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഐഎംഎഫ് നിർദേശിച്ച പരിഷ്‌കാരങ്ങളിൽ പലതും നടപ്പാക്കാൻ ഇതുവരെ പാകിസ്താൻ സർക്കാരിന് സാധിച്ചിട്ടില്ല. അതേസമയം നാൾക്കുനാൾ പണപ്പെരുപ്പം കുതിച്ചുയരുകയാണ്. പാൽ, പച്ചക്കറി, ഇന്ധനം അടക്കം തീവിലയാണ്.

സർക്കാർ ഉടമസ്ഥതയിലുള്ള ആസ്തികൾ വിറ്റ് പണം കണ്ടെത്തുക മാത്രമാണ് അവശേഷിക്കുന്ന ഓപ്ഷൻ. സൗദിയുടെ ഡീൽ പാകിസ്താന് നിരസിക്കാൻ സാധിക്കില്ലെന്നാണ് വിവരം.

അതേസമയം ഡീലിന്റെ വ്യാപ്തിയെ പറ്റിയോ, മൂല്യത്തെ പറ്റിയോ ഉള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

X
Top