ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന കാര്യത്തില്‍ റഷ്യയെ മറികടന്ന് സൗദി അറേബ്യ

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന കാര്യത്തില്‍ റഷ്യയെ മറികടന്നിരിക്കയാണ് സൗദി അറേബ്യ. ഓഗസ്റ്റിലെ കണക്കനുസരിച്ച് ഇന്ത്യയ്ക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ സൗദി രണ്ടാം സ്ഥാനത്തെത്തി. ഇറാഖാണ് ഒന്നാം സ്ഥാനത്ത്.

ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും ഉപഭോക്താവുമെന്ന നിലയില്‍, സൗദി അറേബ്യയില്‍ നിന്ന് പ്രതിദിനം 863,950 ബാരല്‍ (ബിപിഡി) എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. മുന്‍മാസത്തേക്കാള്‍ 4.8 ശതമാനം വര്‍ധന. അതേസമയം റഷ്യയില്‍ നിന്നുള്ള വാങ്ങല്‍ 855,950 ബിപിഡി ആയി കുറഞ്ഞു.

സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണവരവ് കൂടിയിട്ടും ഒപെക്‌സ് എണ്ണ 16 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ആഫ്രിക്കയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതിനെ തുടര്‍ന്നാണ് ഇത്. ഓഗസ്റ്റില്‍ കസാക്കിസ്ഥാന്‍ കുവൈത്തിനെ പിന്തള്ളി ഇന്ത്യയുടെ അഞ്ചാമത്തെ വലിയ എണ്ണ വിതരണക്കാരായപ്പോള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് നാലാം സ്ഥാനത്ത് തുടരുന്നു.

സൗദിയുടെയും എമിറാത്തിയുടെയും എണ്ണ ഇറക്കുമതി വര്‍ധിച്ചതിന്റെ ഫലമായി മിഡില്‍ ഈസ്റ്റിന്റെ വിഹിതം ഓഗസ്റ്റില്‍ 59% ആയി ഉയര്‍ന്നു. ജൂലൈയിലിത് 54% ആയിരുന്നു. സിഐസ് രാജ്യങ്ങളുടെ വിഹിതം നാലിലൊന്നായും ഉയര്‍ന്നിട്ടുണ്ട്.

ഉക്രൈനെതിരെയുള്ള സൈനിക നടപടിയെ തുടര്‍ന്ന് ആദ്യം അമേരിക്കയും പിന്നീട് യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതോടെ വിലകുറച്ച് എണ്ണ നല്‍കാന്‍ റഷ്യ നിര്‍ബന്ധിതരായി. ചൈനയും ഇന്ത്യയുമാണ് വിലക്കുറവിന്റെ പ്രധാന ഗുണഭോക്താക്കളായത്.

ഫെബ്രുവരിയില്‍ റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി മാറിയ ഇന്ത്യ, ജൂണില്‍ റെക്കോര്‍ഡ് ഇറക്കുമതി നടത്തി. എന്നാല്‍ ഡിസ്‌ക്കൗണ്ട് ലഭ്യമാത്തതിനാല്‍ പിന്നീട് ഇറക്കുമതി കുറയ്ക്കുകയായിരുന്നു.

X
Top