കൊച്ചി: ഇന്ത്യൻ കമ്പനികളുമായി ചേർന്ന് വലിയ പദ്ധതികൾ ആരംഭിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സൗദി അറേബ്യ ആരാംകോ.
ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൗദി സർക്കാരിന്റെ കീഴിലുള്ള ആരാംകോയുടെ സീനിയർ വൈസ് പ്രസിഡന്റ് ഫൈസൽ ഫക്കീർ പറഞ്ഞു. എന്നാൽ പദ്ധതിയുടെ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.
ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന് മഹാരാഷ്ട്രയിൽ വലിയ റിഫൈനറിയും പെട്രോകെമിക്കൽ പ്ളാന്റും ആരംഭിക്കാൻ ആരാംകോ തീരുമാനിച്ചിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കൽ പാളിയതു മൂലം പദ്ധതി ഉപേക്ഷിച്ചു.