റിയാദ്: എണ്ണവിലയിലെ സ്ഥിരത നിലനിര്‍ത്താന്‍ സൗദി അറേബ്യ. സെപ്തംബര്‍ ഉള്‍പ്പെടെ ഒരു മാസത്തേയ്ക്ക് പ്രതിദിനം 1 ദശലക്ഷം ബാരല്‍ ഉത്പാദനം രാജ്യം വെട്ടിക്കുറയ്ക്കും. എണ്ണവിതരണം 2024 വരെ പരിമിതപ്പെടുത്തുമെന്ന് രാജ്യം പറഞ്ഞിരുന്നു.
അതിന് ശേഷം ജൂലൈയില്‍ വീണ്ടും ഉത്പാദന വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചു. പിന്നീട് ഓഗസ്റ്റ് വരെയും അതിന് ശേഷം ഇപ്പോള്‍ സെപ്തംബര്‍ വരെയും ഉത്പാദനം വെട്ടിച്ചുരുക്കുന്നത് നീട്ടി. ആവശ്യമെന്നു കണ്ടാല്‍ നടപടി വീണ്ടും തുടരും.
” വിലയിലെ താല്‍ക്കാലിക വീണ്ടെടുക്കല്‍ കണക്കിലെടുക്കുമ്പോള്‍, അവര്‍ ഒരു മാസം കൂടി വെട്ടിക്കുറയ്ക്കല്‍ തുടരും. തുടര്‍ന്ന് മൂന്ന് മാസത്തേക്ക് ഇത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുകയും ചെയ്യും – 2021 ല്‍ ചെയ്തതിന് സമാനമായി,” ബ്ലാക്ക് ഗോള്‍ഡ് ഇന്‍വെസ്റ്റേഴ്‌സ് സ്ഥാപകനും മുതിര്‍ന്ന ഒപെക് നിരീക്ഷകനുമായ ഗാരി റോസ് പറഞ്ഞു.
ആഗോള അസംസ്‌കൃത എണ്ണയുടെ 40 ശതമാനം പമ്പ് ചെയ്യുന്നത് സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക്കും (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ്) റഷ്യയും സഖ്യകക്ഷികളും ഉള്‍പ്പെടുന്ന ഒപെക് പ്ലസുമാണ്. വിപണിയെ പിന്തുണയ്ക്കുന്നതിനായി 2022 അവസാനം മുതല്‍ ഈ രാഷ്ട്രങ്ങള്‍ വിതരണം പരിമിതപ്പെടുത്തുകയാണ്.