രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ തൊഴിൽ വിസക്ക് പരീക്ഷ നിർബന്ധമാക്കി സൗദി

19 വിഭാഗങ്ങളിൽ നിലവിലുള്ള പ്രൊഫഷണലുകൾക്ക് ജോലിയിൽ തുടരുന്നതിനും വിസ പുതുക്കുന്നതിനും പരീക്ഷ പാസാകണം

റിയാദ്: അവിദഗ്ദ്ധ, അർദ്ധവിദഗ്ദ്ധ മേഖലകളിൽ ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പ്രവാസി തൊഴിലാളികൾ ജോലിചെയ്യുന്ന സൗദി അറേബ്യ, ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് തൊഴിൽ വിസ ലഭ്യമാക്കുന്നതിന് നൈപുണ്യ പരിശോധനാ പരീക്ഷകൾ നിർബന്ധമാക്കാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏതാനും തൊഴിൽ മേഖലകളിൽ ആവും പരീക്ഷകൾ നിർബന്ധമാക്കുക; തുടർന്ന് ഘട്ടം ഘട്ടമായി എല്ലാ തൊഴിൽ മേഖലകളിലും നൈപുണ്യ പരിശോധനാപദ്ധതി നടപ്പാക്കും. സ്‌കിൽ വെരിഫിക്കേഷൻ പ്രോഗ്രാം (SVP) എന്ന പേരിലാകും പദ്ധതി അറിയപ്പെടുക. തൊഴിൽ മേഖലകളിലെ നിലവാരം ഉയർത്തുക എന്നതാണ് ലക്‌ഷ്യം.

ഇലക്ട്രിക്കൽ ജോലികൾ, വെൽഡിംഗ്, പ്ലംബിംഗ്, എയർ കണ്ടീഷനിംഗിന്റെ ഒരു ഘട്ടം എന്നിവയ്ക്ക് കീഴിൽ വരുന്ന 19 ജോലികൾക്ക് ആദ്യഘട്ടത്തിൽ തന്നെ പരീക്ഷകൾ നിർബന്ധമാക്കും. ബിൽഡിംഗ് ഇലക്ട്രീഷ്യൻ, പ്ലംബർ, പൈപ്പ് ഫിറ്റർ, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ, വെൽഡർ, അണ്ടർവാട്ടർ വെൽഡർ, ഫ്ലേം കട്ടർ, ഡ്രില്ലിംഗ് റിഗ് ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ പാനൽ അസംബ്ലർ, ഇലക്ട്രിക് ട്രാൻസ്ഫോർമർ അസംബ്ലർ, ഇലക്ട്രിക്കൽ പാനൽ അസംബ്ലർ, ഇലക്ട്രിക്കൽ എക്വിപ്മെന്റ് അസംബ്ലർ, ഇലക്ട്രിക്കൽ എക്വിപ്മെന്റ് മെയിന്റനൻസ് വർക്കർ, ഇലക്ട്രിക്കൽ കേബിൾ കണക്ടർ, ഇലക്ട്രിക്കൽ പവർ ലൈൻസ് വർക്കർ, ഇലക്ട്രോണിക് സ്വിച്ച്ബോർഡ് അസംബ്ലർ, കമ്മാരൻ (ബ്ലാക്ക് സ്മിത്ത്), കൂളിംഗ് എക്യുപ്‌മെന്റ് അസംബ്ലർ, ഹീറ്റിംഗ്-വെന്റിലേഷൻ-എയർ കണ്ടീഷനിംഗ് മെക്കാനിക്ക് എന്നിവയാണ് നൈപുണ്യ പരിശോധനാ പരീക്ഷകൾ നിർബന്ധമാക്കിയ തൊഴിലുകൾ.

2021-ൽ പ്രാബല്യത്തിൽ വന്ന സൗദി സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം, തൊഴിൽ മേഖലകളിലെ അയോഗ്യരെ ഒഴിവാക്കി രാജ്യത്തെ പ്രൊഫഷണൽ തൊഴിൽ രംഗം ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. 19 തൊഴിൽ മേഖലകളിൽ രാജ്യത്ത് ജോലി തുടരുന്നതിനോ പുതിയ ജോലിക്കായി പരിഗണിക്കുന്നതിനോ പ്രോഗ്രാമിന്റെ ഭാഗമായി പ്രൊഫഷണൽ തൊഴിലാളികൾ എഴുത്തു പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷകളും വിജയിച്ചിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന പേർസണൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വിലയിരുത്തിയാവും തൊഴിൽ വിസ പുതുക്കുന്നതും പുതിയ ജോലിയിൽ നിയമിക്കുന്നതും.

22 ലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികൾ സൗദി അറേബ്യയിൽ ഉണ്ടെന്നാണ് കണക്ക്. 2022ൽ 1,78,000 ഇന്ത്യക്കാർ സൗദിയിൽ പുതുതായി ജോലി നേടിയിരുന്നു.

X
Top