കേരളത്തിലേക്ക് ധാരാളം നിക്ഷേപകർ വരാൻ താൽപര്യപ്പെടുന്നു: പി രാജീവ്വിഴിഞ്ഞത്തിന് സമീപം കേരളത്തിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മാണശാലക്ക് നീക്കംഇന്ത്യ അതിവേഗം വളരുന്ന നമ്പർ വൺ സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്വിദേശ നാണയ ശേഖരം താഴേക്ക്ആശങ്കയൊഴിയാതെ ഇന്ത്യൻ ഐടി മേഖല; രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത ‘സാവിത്രി ജിൻഡാൽ’

ന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക പരിശോധിച്ചാൽ അതിൽ പുരുഷന്മാർക്കൊപ്പം മുൻനിരയിൽ ഒരു സ്ത്രീയുടെ പേര് കൂടിയുണ്ട്. ഫോബ്സ് അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികയായ വനിതയെന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് ഒ.പി ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ സാവിത്രി ജിൻഡാലിനാണ്.

ഉരുക്ക് വ്യവസായി ലക്ഷ്മി നിവാസ് മിറ്റലിനെ മറികടന്ന് രാജ്യത്തെ ഏഴാമത്തെ സമ്പന്നയാണ് സാവിത്രി ജിൻഡാൽ. സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ കഴിഞ്ഞവർഷത്തെക്കാൾ 4.8 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായത്. ഇതോടെ നിലവിലെ ആസ്തി 18.7 ബില്യൺ ഡോളറായി ഉയർന്നു.

ഇതോടെ ആഗോളതലത്തിൽ ധനികരുടെ പട്ടികയിൽ 82–ാം സ്ഥാനവും സാവിത്രി കരസ്ഥമാക്കി. വ്യവസായിയായ സാവിത്രി ജിൻഡാലിന്റെ ഭർത്താവ് ഓം പ്രകാശ് ജിൻഡാൽ 2005ൽ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടതോടെയാണ് ഇവർ വ്യവസായ സംരംഭങ്ങളുടെ സാരഥ്യം ഏറ്റെടുക്കുന്നത്.

ഇന്ത്യൻ ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക വനിതയും സാവിത്രി ജിൻഡാലാണ്.

കുടുംബ കാര്യത്തിനപ്പുറം ഒരു സ്ത്രീക്ക് എത്ര വലിയ നേട്ടങ്ങളും നേടാനാകുമെന്നതിന്‍റെ ഉദാഹരണമായാണ് സാവിത്രിയുടെ ജീവിതത്തെ വിലയിരുത്തുന്നത്.

X
Top