സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

എസ്ബിഎഫ്‌സി ഐപിഒയ്ക്കായി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ എസ്ബിഎഫ്‌സി ഫിനാന്‍സ് പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)നായി പ്രാഥമിക രേഖകള്‍ സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. 1600 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 750 കോടി രൂപ ഫ്രഷ് ഇഷ്യുവും 850 കോടി രൂപ, പ്രമോട്ടര്‍മാരുടെ ഓഹരികള്‍ ഇഷ്യു ചെയ്യുന്ന ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മായിരിക്കും.

എസ്ബിഎഫ്‌സി ഹോള്‍ഡിംഗ്‌സ് പിടിഇ ലിമിറ്റഡ്,ആര്‍പ് വുഡ് പാര്‍ട്ട്‌നേഴ്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എല്‍എല്‍പി, ആര്‍പ് വുഡ് കാപിറ്റല്‍, എയ്റ്റ്45 സര്‍വീസസ് എല്‍എല്‍പി എന്നിവയാണ് ഒഎഫ്എസ് വഴി തങ്ങളുടെ ഓഹരികള്‍ ഓഫ് ലോഡ് ചെയ്യുക. ഐപിഒയ്ക്ക് മുന്നോടിയായി 150 കോടി രൂപയുടെ ഫണ്ട് റെയ്‌സിംഗിനും പദ്ധതിയുണ്ട്. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കപ്പെടുന്ന തുകയില്‍ നിന്നും 750 കോടി രൂപ മൂലധന അടിത്തറ വിപുലമാക്കുന്നതിനും ഭാവി ആവശ്യങ്ങള്‍ക്കും വിനിയോഗിക്കുമെന്ന് ഡിആര്‍എച്ച്പിയില്‍ കമ്പനി പറയുന്നു.

എസ്ബിഎഫ്‌സിയുടെ 92.92 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. ബാക്കി പബ്ലിക് ഷെയര്‍ഹോള്‍ഡേഴ്‌സും കൈവശം വയ്ക്കുന്നു. എംഎസ്എംഇ, സ്വര്‍ണ്ണവായ്പകള്‍ നല്‍കുന്ന സ്ഥാപനമാണിത്. എംസ്എംഇയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന എന്‍ബിഎഫ്‌സികളില്‍ ഏറ്റവും കൂടുതല്‍ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) വളര്‍ച്ചയുള്ളത് എസ്ബിഎഫ്‌സിയ്ക്കാണ്.

2019-22 സാമ്പത്തികവര്‍ഷങ്ങളില്‍ എയുഎം 40 ശതമാനം സിഎജിആറില്‍ വളര്‍ന്നു. 2023 സാമ്പത്തികവര്‍ഷത്തെ എയുഎം 3628.3 കോടി രൂപ. 39 ശതമാനം സിഎജിആറിന്റെ സമ്പന്നമായ ഡിസ്‌ബേഴ്‌സ്‌മെന്റ് വളര്‍ച്ചയുമുണ്ട്.

ടയര്‍2,3 നഗരങ്ങളിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. 16 നഗരങ്ങളിലെ 104 നഗരങ്ങളിലായി 135 ബ്രാഞ്ചുകള്‍ നടത്തുന്ന സ്ഥാപനം പ്രധാനമായും 5-30 ലക്ഷം പരിധിയിലുള്ള വായ്പകളാണ് നല്‍കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് കാപിറ്റല്‍, കോടക് മഹീന്ദ്ര കാപിറ്റല്‍ കമ്പനി എന്നിവയാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.

X
Top