
മുംബൈ: എസ്ബിഐ ഗ്ലോബൽ ഫാക്‌ടേഴ്‌സ് ലിമിറ്റഡ് തങ്ങളുടെ 100 ശതമാനം അനുബന്ധ സ്ഥാപനമായി മാറിയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. നിലവിലുള്ള ഓഹരിയുടമകളുടെ കൈവശം ഉണ്ടായിരുന്ന 13.82 ശതമാനം ഇക്വിറ്റി ഓഹരികളാണ് എസ്‌ബിഐ ഏറ്റെടുത്തത്.
അതിൽ എസ്ഐഡിബിഐയിൽ നിന്ന് 6.53 ശതമാനം, ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്ന് 4.34 ശതമാനം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് 2.95 ശതമാനം എന്നിങ്ങനെ ഓഹരികളാണ് ഏറ്റെടുത്തതെന്നും. ഈ 13.42 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിന് എസ്ബിഐ 67.84 കോടി രൂപ നൽകിയതായും അതിന്റെ റെഗുലേറ്ററി ഫയലിംഗ് വ്യക്തമാകുന്നു.
എസ്‌ബിഐ ഗ്ലോബൽ ഫാക്‌ടേഴ്‌സ് ലിമിറ്റഡിന്റെ ഓഹരികൾ ഏറ്റെടുക്കുന്നതിനും മാനേജ്‌മെന്റിലെ നിയന്ത്രണം മാറ്റുന്നതിനുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഒരു നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് എസ്ബിഐ ഗ്ലോബൽ ഫാക്ടർ ലിമിറ്റഡ് (എസ്ബിഐജിഎഫ്എൽ). ഇത് ആഭ്യന്തര, കയറ്റുമതി ഫാക്ടറി സേവനങ്ങൾ നൽകുന്നു.
2021-22 കാലയളവിൽ എസ്ബിഐജിഎഫ്എല്ലിന്റെ വിറ്റുവരവ് 4,773 കോടി രൂപയായിരുന്നു. കൂടാതെ ഇതേ കാലയളവിൽ 25.26 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.