ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എസ്ബിഐ ലക്ഷ്യം വയ്ക്കുന്നത് 15 ശതമാനം വായ്പ വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനം വായ്പാ വളര്‍ച്ച  ലക്ഷ്യമിടുന്നു. ചെയര്‍മാന്‍ ദിനേശ് ഖാര ഓഗസ്റ്റ് 4 ന് അറിയിച്ചതാണിത്. ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2024 സാമ്പത്തിക വര്‍ഷത്തില്‍ 14 മുതല്‍ 15 ശതമാനം വരെ വായ്പാ വളര്‍ച്ചയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. റീട്ടെയില്‍, കൃഷി, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കോര്‍പ്പറേറ്റ് മേഖല എന്നിവയിലെല്ലാം വളര്‍ച്ച പ്രതീക്ഷിക്കുന്നു,’ ‘ഖാര പറഞ്ഞു.

കോര്‍പറേറ്റ് മേഖലയ്ക്ക് വായ്പ നല്‍കുന്നതിന് ബാങ്കിന് പ്രത്യേക പദ്ധതിയുണ്ട്. ഇത് പ്രകാരം 3.5 ലക്ഷം കോടി വരെ കോര്‍പറേറ്റ് വായ്പകള്‍ വിതരണം ചെയ്യും. ഇതിനോടകം 1 ലക്ഷം കോടി രൂപയുടെ വിതരണം പൂര്‍ത്തിയാക്കി, ഖാര അറിയിച്ചു.

ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ 13.90 ശതമാനം വായ്പ വളര്‍ച്ചയാണ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ആഭ്യന്തര വായ്പകള്‍ 15.08 ശതമാനം ഉയര്‍ന്നു.

16884.29 കോടി രൂപയാണ് സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 178.24 ശതമാനം കൂടുതല്‍.

അറ്റ പലിശ വരുമാനം (എന്‍ഐഐ)24.71 ശതമാനം ഉയര്‍ന്ന് 38905 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) 24 ബേസിസ് പോയിന്റുയര്‍ന്ന് 3.47 ശതമാനം. അറ്റ പലിശ വരുമാനം പ്രതീക്ഷകള്‍ക്കനുസൃതമാണ്. അതേസമം അറ്റ ലാഭം കണക്കുകൂട്ടിയതിനേക്കാള്‍ കൂടി.

മുന്‍പാദത്തെ (മാര്‍ച്ച് പാദം) അപേക്ഷിച്ച് അറ്റ പലിശ മാര്‍ജിന്‍ 37 ബേസിസ് പോയിന്റ് കുറഞ്ഞിട്ടുണ്ട്. ആസ്തി ഗുണമേന്മയും വര്‍ദ്ധിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്തി 115 ബേസിസ് പോയിന്റ് മെച്ചപ്പെട്ട് 2.76 ശതമാനമാകുകയായിരുന്നു.

പ്രൊവിഷന്‍ 3,315.71 കോടി രൂപയില്‍ നിന്നും 2501.31 കോടി രൂപയായി കുറഞ്ഞു. മാര്‍ച്ച് പാദത്തിലെ പ്രൊവിഷന്‍ 4392.38 കോടി രൂപയായിരുന്നു.

X
Top