Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

രണ്ട് സെഷനുകളില്‍ 6 ശതമാനം താഴ്ച വരിച്ച് എസ്ബിഐ കാര്‍ഡ്‌സ് ഓഹരി

ന്യൂഡല്‍ഹി: ഡിസംബര്‍ പാദ പ്രകടനം പ്രതീക്ഷിച്ച തോതിലാകാത്തതിനെ തുടര്‍ന്ന് എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് ഓഹരി തുടര്‍ച്ചയായ രണ്ടാം സെഷനിലും ഇടിഞ്ഞു. 3.75 ശതമാനം നഷ്ടത്തില്‍ 718.25 രൂപയിലായിരുന്നു ട്രേഡിംഗ്. രണ്ട് സെഷനുകളിലായി നഷ്ടം 6.5%.

ഒരു വര്‍ഷത്തില്‍ 14.48 ശതമാനം നഷ്ടവും 2023 ല്‍ 8.54 ശതമാനം നഷ്ടവുമാണ് സ്‌റ്റോക്ക് നേരിട്ടത്. വിപണി മൂല്യം 68,482 കോടി രൂപയായി കുറഞ്ഞു. സാങ്കേതികമായി, ആപേക്ഷിക ശക്തി സൂചിക (ആര്‍എസ്ഐ) 34 ആണ്.

അതായത് അമിതമായി വാങ്ങലോ വില്‍പനയോ നടന്നിട്ടില്ല.ബീറ്റ സ്‌റ്റോക്കായതിനാല്‍ ഉയര്‍ന്ന ചാഞ്ചാട്ടം പ്രകടമാണ്. പിഇ അനുപാതം 33.30.

5 ദിവസം, 20 ദിവസം, 50 ദിവസം, 100 ദിവസം, 200 ദിവസ മൂവിംഗ് ആവറേജിന് താഴെയാണ് വ്യാപാരം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ അറ്റാദായം 32.1 ശതമാനം വര്‍ധിച്ച് 509 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 386 കോടി രൂപയായിരുന്നു അറ്റാദായം.

മൊത്ത വരുമാനം 3140 കോടി രൂപയില്‍ നിന്ന് 16 ശതമാനം ഉയര്‍ന്ന് 3,656 കോടി രൂപയായി. അതേസമയം പ്രഭുദാസ് ലില്ലാധറിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് 553.7 കോടി രൂപ അറ്റാദായമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അറ്റ പലിശ വരുമാനം (NII) 23.3 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലും 10 ശതമാനം തുടര്‍ച്ചയായും ഉയര്‍ന്ന് 1,228.2 കോടി രൂപയും കണക്കാക്കപ്പെട്ടു.

എന്നാല്‍ മൂന്നാം പാദത്തിലെ പലിശ വരുമാനം 336 കോടി രൂപ ഉയര്‍ന്ന് 1,609 കോടി രൂപയായിട്ടുണ്ട്. ഫീസില്‍ നിന്നും സേവനങ്ങളില്‍ നിന്നുമുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ 1,457 കോടി രൂപയില്‍ നിന്ന്് 1,670 കോടി രൂപയായി ഉയര്‍ന്നു. മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (NPAs) 2022 ഡിസംബര്‍ 31-ലെ 2.40%-ല്‍ നിന്ന് 2.22% ആയി കുറഞ്ഞു.

യെസ് സെക്യൂരിറ്റീസ് ലക്ഷ്യവില 940 രൂപയായി കുറച്ചിട്ടുണ്ട്. കൂട്ടിച്ചേര്‍ക്കാനുള്ള നിര്‍ദ്ദേശമാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്. 960 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ മോതിലാല്‍ ഓസ്വാളും നിര്‍ദ്ദേശിക്കുന്നു.

X
Top