രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

തിരിച്ചടി നേരിട്ട് എസ്ബിഐ കാര്‍ഡ് ഓഹരി

മുംബൈ: അറ്റാദായം 52 ശതമാനം ഉയര്‍ന്ന് 526 കോടി രൂപയായിട്ടും എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസ് ലിമിറ്റഡ് (എസ്ബിഐ കാര്‍ഡ്) ഓഹരി വെള്ളിയാഴ്ച 5 ശതമാനത്തിലേറെ താഴ്ച വരിച്ചു. കമ്പനിയുടെ സെപ്തംബര്‍ പാദ മാര്‍ജിന്‍ 90 ബേസിസ് പോയിന്റ് താഴ്ന്ന് 12.3 ശതമാനമായിരുന്നു. ഇതാണ് തിരിച്ചടിയ്ക്ക് കാരണമെന്ന് ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍ വിലയിരുത്തുന്നു.

വരുമാനം 28 ശതമാനം ഉയര്‍ത്തി 3453 കോടി രൂപയായെങ്കിലും പ്രവര്‍ത്തന ചെലവില്‍ 33 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ആഗോള ബ്രോക്കറേജ് സ്ഥാപനം മോര്‍ഗന്‍ സ്റ്റാന്‍ലി 1100 രൂപ ലക്ഷ്യവില നിശ്ചയിച്ച് സ്റ്റോക്കിന് ഓവര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുന്നു. റിവോള്‍വര്‍ മിക്‌സാണ് മാര്‍ജിന്‍ കുറച്ചതെന്ന് ബ്രോക്കറേജ് വിലയിരുത്തി.

തിരിച്ചടവ് അടുത്ത മാസത്തേയ്ക്ക് മാറ്റിവയ്ക്കുന്ന കാര്‍ഡുടമയെ വിശേഷിപ്പിക്കുന്ന പദമാണ് റിവോള്‍വര്‍. 2023-25 സാമ്പത്തിക വര്‍ഷത്തെ വരുമാന അനുമാനം 1-2 ശതമാനം താഴ്ത്താനും മോര്‍ഗന്‍ സ്റ്റാന്‍ലി തയ്യാറായിട്ടുണ്ട്. മറ്റൊരു ഗ്ലോബല്‍ ബ്രോക്കറേജായ സിഎല്‍എസ്എ 795 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വില്‍ക്കാനാണ് ആവശ്യപ്പെടുന്നത്.

അനുമാനം 3-5 ശതമാനം അവര്‍ കുറച്ചു. ലക്ഷ്യവില 1150 രൂപയില്‍ നിന്നും 1080 രൂപയായി താഴ്ത്തിയ ക്രെഡിറ്റ് സ്യൂസ് ഏര്‍ണിംഗ്‌സ് പര്‍ ഷെയര്‍ 4 ശതമാനം കുറയ്ക്കാന്‍ തയ്യാറായി. ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും കുറഞ്ഞ എന്‍ഐഎമ്മുകളും കണക്കിലെടുത്താണ് തീരുമാനം.

X
Top