ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ക്രെഡിറ്റ് കാർഡ് ദാതാവായ എസ്.ബി.ഐ കാർഡ് രണ്ട് കോടി ഉപഭോക്താക്കളുമായി മികച്ച മുന്നേറ്റം നടത്തുന്നു.
ഉപഭോക്താക്കള്‍ സജീവമായി ഉപയോഗിക്കുന്ന കാർഡുകളുടെ എണ്ണമാണ് രണ്ട് കോടി കവിഞ്ഞത്.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അനുയോജ്യമായ രീതിയില്‍ ലഭ്യമാക്കുന്ന ഫീച്ചറുകളും സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ തടസരഹിതമായി ക്രെഡിറ്റ് കാർഡുകള്‍ സ്വന്തമാക്കാനും ഉപയോഗിക്കാനുമുള്ള സാഹചര്യം ലഭ്യമാക്കിയതുമാണ് ഈ നേട്ടത്തിന് കാരണം.
ക്രെഡിറ്റ് കാർഡ് മേഖലയില്‍ വിപ്ലവാത്മകമായ പരിവർത്തനം വരുത്തുന്നതില്‍ എസ്.ബി.ഐ കാർഡ് വഹിക്കുന്ന സുപ്രധാന ചുമതലയും ‘ഡിജിറ്റല്‍ ഇന്ത്യയുടെ കറൻസി’ എന്ന നിലയില്‍ കാർഡ് ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കുകയുമാണ് എസ്.ബി.ഐ കാർഡ്സ് ചെയ്യുന്നത്.
1998-ല്‍ നിലവില്‍ വന്നതു മുതല്‍ ഉപഭോക്താക്കളുടെ വൈവിദ്ധ്യമാർന്ന ആവശ്യങ്ങള്‍ നിറവേറ്റാൻ സഹായിക്കുന്ന തരത്തിലുള്ള സേവനങ്ങള്‍ എസ്.ബി.ഐ കാർഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.