Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഓഗസ്റ്റില്‍ നിരക്ക് വര്‍ധനയുണ്ടാകില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ധനനയത്തില്‍ റിസര്‍വ് ബാങ്ക് ്‌നിരക്ക് വര്‍ധനയ്ക്ക് മുതിരില്ല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. ‘ഒരു ബാങ്കെന്ന നിലയില്‍ നിരക്ക് കുറയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. റിസര്‍വ് ബാങ്ക് തല്‍സ്ഥിതി തുടരാന്‍ സാധ്യതയുണ്ട്,’ വ്യവസായ സംഘടന,സിഐഐയുടെ യോഗത്തില്‍ ഖാര പറഞ്ഞു.

ഓഗസ്റ്റ് 8 മുതല്‍ 10 വരെയുള്ള തീയിതികളാണിലാണ് ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത്. ജൂണ്‍ 8 ന് നടന്ന യോഗത്തില്‍ നിരക്ക് വര്‍ധനവിന് ആര്‍ബിഐ തയ്യാറായിരുന്നില്ല. അതേസമയം മണ്‍സൂണിനനുസൃതമായി പലിശ നിരക്കില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രബാങ്ക് മുന്നറിയിപ്പ് നല്‍കി.

റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 4.81 ശതമാനമായി വര്‍ധിച്ചിരുന്നു. മെയിലെ 25 നിരക്കായ 4.25 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ചയാണ് ഇത്. 4.9 ശതമാനമായാണ് ജൂണില്‍ ഭക്ഷ്യവില കൂടിയത്.

ജൂണിലെ ഉയര്‍ച്ചയോടെ തുടര്‍ച്ചയായ 45 മാസമായി പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യമായ 4 ശതമാനത്തില്‍ കൂടുതലായി.ഫെബ്രുവരിയിലും ആര്‍ബിഐ നിരക്ക് വര്‍ദ്ധനയ്ക്ക് മുതിര്‍ന്നിരുന്നില്ല. എങ്കിലും 2022 മെയ് മാസം തൊട്ട് 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് ആര്‍ബിഐ തയ്യാറായി.

6.5 ശതമാനമാണ് നിലവില്‍ റിപ്പോ നിരക്ക്.

X
Top