2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ജിഡിപി വളർച്ചാ നിരക്ക് പ്രവചനം 6.3 ശതമാനമായി കുറച്ച് എസ്ബിഐ

ദില്ലി: 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ നിരക്ക് പ്രവചനം 6.3 ശതമാനമായി കുറച്ച് എസ്ബിഐ. റിസർവ് ബാങ്ക് (ആർബിഐ) പ്രവചിച്ച 6.6 ശതമാനത്തേക്കാൾ കുറവാണ് എസ്ബിഐയുടെ പ്രവചനം.

പണനയ യോഗത്തിലാണ് റിസർവ് ബാങ്ക് നേരത്തെ പ്രവചിച്ച 7.2% വളർച്ചാ നിരക്ക് നിന്ന് 6.6% ലേക്ക് താഴ്ത്തിയത്. അടുത്ത സാമ്പത്തിക വർഷത്തിൽ ആദ്യ രണ്ട് പാദങ്ങളിലെ ശരാശരി വളർച്ചാ നിരക്ക് 6.05 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ ജിഡിപി വളർച്ച ആർബിഐയുടെ അനുമാനത്തേക്കാൾ കുറവായിരിക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്ന് എസ്ബിഐ വ്യക്തമാക്കി. ആഭ്യന്തരവും ആഗോളവുമായ സാമ്പത്തിക വെല്ലുവിളികളിൽ വർധിക്കുന്ന ആശങ്കകൾക്ക് അടിവരയിടുന്നതാണ് ജിഡിപി പ്രവചനം കുറയ്ക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനത്തിന് പിന്നിൽ. പണപ്പെരുപ്പം ചൂണ്ടിക്കാട്ടിയാണ് പലിശ കുറയ്ക്കണമെന്ന കേന്ദ്ര ആവശ്യം റിസർവ് ബാങ്ക് തള്ളിയത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന പണനയ യോഗത്തില്‍ പലിശ നിരക്കിൽ മാറ്റം വരുത്താന്‍ റിസർവ് ബാങ്ക് തയ്യാറായിരുന്നില്ല. യോഗത്തിൽ 4:2 എന്ന ഭൂരിപക്ഷത്തോടെ പലിശ നിരക്ക് കുറക്കില്ലെന്ന നിലപാട് എടുക്കുകയായിരുന്നു എംപിസി.

പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നത്കൊണ്ടാണ് പലിശ കുറയ്ക്കാത്തതിന്റെ കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത്.

പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആർബിഐയുടെ മോശം വീക്ഷണത്തിന് കാരണം തുടർച്ചയായി ഉയർന്ന ഭക്ഷ്യവില കയറ്റമാണ് എന്ന് മാധ്യമംഗോൾഡ് സംസാരിക്കവെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.6% ആയി കുറച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ അനുമാനം 4.8% ആയി വർധിപ്പിച്ചു.

X
Top