ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വായ്പാപ്പലിശ വെട്ടിക്കുറച്ച് എസ്ബിഐ

വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) കാൽ ശതമാനം (0.25%) കുറച്ച് എസ്ബിഐ.

വായ്പയുടെ പലിശഭാരം കുറയാൻ സഹായിക്കുന്ന നടപടിയാണിത്. ഒരുമാസ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ ആണ് കുറച്ചത്. മറ്റ് കാലാവധികളുള്ള വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തന്നെ തുടരും.

ഒരുമാസ കാലാവധിയുള്ളവയുടേത് 8.45 ശതമാനത്തിൽ നിന്ന് 8.2 ശതമാനത്തിലേക്കാണ് കുറച്ചത്. ഈ ശ്രേണിയിലെ വായ്പാ ഇടപാടുകാരുടെ തിരിച്ചടവ് ഭാരം കുറയും. ഒറ്റനാൾ (ഓവർനൈറ്റ്) കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 8.2 ശതമാനത്തിൽ തുടരും.

മൂന്നുമാസ കാലാവധിക്ക് 8.45%, 6 മാസത്തേതിന് 8.85%, ഒരുവർഷത്തേതിന് 8.95%, രണ്ടുവർഷ കാലാവധിയുള്ളവയ്ക്ക് 9.05%, മൂന്നുവർഷത്തേതിന് 9.10% എന്നിങ്ങനെയാണ് എസ്ബിഐയുടെ എംസിഎൽആർ.

ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിർണയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിൽ ഒന്നാണ് എംസിഎൽആർ. ഇതിലും കുറഞ്ഞനിരക്കിൽ വായ്പ വിതരണം ചെയ്യാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല.

2016ൽ ആണ് റിസർവ് ബാങ്ക് റിപ്പോനിരക്കിൽ അധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്.
റിസർവ് ബാങ്ക് റീപ്പോനിരക്ക് പരിഷ്കരിക്കുന്നതിന് ആനുപാതികമായി ബാങ്കുകൾ എംസിഎൽആറിലും മാറ്റം വരുത്താറുണ്ട്.

ബാങ്കിന്റെ പ്രവർത്തനച്ചെലവ്, വായ്പാ കാലാവധി, കരുതൽ ധന അനുപാതം (സിആർആർ) തുടങ്ങിയവയും കൂടി കണക്കിലെടുത്താണ് എംസിഎൽആർ നിർണയം. ഇത് ഓരോ ബാങ്കിലും വ്യത്യസ്തവുമായിരിക്കും.

X
Top